ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപതീവരലാഭം 915


സ്ത്രീയെത്തർക്കിക്കുന്നു രേ, ദുർവ്വിനീത!
വിശേഷിച്ചീ ദ്രൗൗരതീദേവിയാളെ. 26

വൈശമ്പായനൻ പറഞ്ഞു
എന്നും ചൊല്ലിദ്ധൃതരാഷ്ടൻ മനീഷി
ബുദ്ധിക്ഷയം വിട്ടു ഹിതാഭിലാഷി
പാഞ്ചാലിയാം കൃഷ്ണയൊടോതി സാന്ത്വം-
ചെയ്തുംകൊണ്ടാലോചനയ്ക്കൊത്തവണ്ണം. 27

“വരം വാങ്ങുക പാഞ്ചാലി, നീയെന്നോടിഷ്ടമാം വിധം
എൻ വധുക്കളിൽവെച്ചേററം ശ്രേഷ്ഠ ധർമ്മിഷ്ഠ സാധ്വി നീ.”

ദ്രൗപതി പറഞ്ഞു
വരം നല്കുമെനിക്കെങ്കിൽ വരിപ്പേൻ ഭരതർഷഭ!
അദാസനാവണം ശ്രീമാൻ ധർമ്മം ചേരും യുധിഷ്ഠിരൻ. 29

മനസ്വിയാകുമെന്നുണ്ണി പ്രതിവിന്ധ്യനെയോതൊലാ
ദാസപുത്രനിവൻതാനെന്നറിവററ കുമാരകർ. 30

മുന്നം മററാർക്കുമൊക്കാത്തവണ്ണമേ രാജപുത്രനായ്
രാജലാളിതനായോനിങ്ങൊക്കില്ല ദാസപുത്രത. 31

ധൃതരാഷ്‍ട്രൻ പറഞ്ഞു
എന്നാലങ്ങനെ കല്യാണി, നീയുരയ്ക്കുംപ്രകാരമേ.

രണ്ടാംവരം നിനക്കേകുന്നുണ്ടു ഭദ്രേ, വരിക്ക നീ 32
തരുന്നതുണ്ടെൻ മനസ്സു നിനക്കൊന്നല്ലെടോ വരം.

ദ്രൗപതി പറഞ്ഞു
തേരും വില്ലും ചേരുമാറു ഭീമാർജ്ജുനരുമൊപ്പമേ 33
യമരും സ്വവശന്മാരായ്‍വരാൻ നൃപ, വരിക്കുവൻ.

ധൃതരാഷ്‍ട്രൻ പറഞ്ഞു
അതാവട്ടേ മഹാഭാഗേ, നിന്നിഷ്ടംപോലെ നന്ദിനി! 34

മൂന്നാമതും വാങ്ങുകെന്നോടായീല രണ്ടുകൊണ്ടു തേ.
നീയെൻ സ്‍നുഷങ്ങളിൽ സർവ്വശ്രേഷ്ഠയാം ധർമ്മചാരിണി! 35

ദ്രൗപതി പറഞ്ഞു
ലോഭം ധർമ്മം നശിപ്പിക്കുമതിന്നുദ്യമമില്ല മേ
അയോഗ്യയാകുന്നു മൂന്നാം വരം വാങ്ങുന്നതിനു ഞാൻ. 36

ഒന്നു വൈശ്യവരം ക്ഷത്രസ്ത്രീകൾക്കോ രണ്ടുതാൻ വരം
മൂന്നുരാജവരം രാജൻ ബ്രാഹ്മണന്നു ശതം വരം. 37

കഷ്ടത്തിൽപ്പെട്ടെൻപതികൾ കയറിപ്പോന്നു സാമ്പ്രതം
ഭദ്രങ്ങളറിയും പുണ്യകർമ്മംകൊണ്ടിവർ ഭ്രപതേ! 38

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/840&oldid=157186" എന്ന താളിൽനിന്ന് ശേഖരിച്ചത്