ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72. ഭീമക്രോധം 916

പാഞ്ചാലിയാണ് പാണ്ഡവരെ ആപത്തിൽനിന്നു രക്ഷിച്ചതെന്നു് കർണ്ണൻ പറയുന്നു. ഭീമൻ ഇതു കേട്ടു ക്രുദ്ധനായി കൗരവസംഹാരത്തിനു സന്നദ്ധനാകുന്നു. അർജ്ജുനൻ ഭീമനെ സാന്ത്വനപ്പെടുത്തുന്നു.


കർണ്ണൻ പറഞ്ഞു
ഭൂലോകത്തിങ്കൽ നാം കേട്ടു സുന്ദരസ്ത്രീജനങ്ങളിൽ
ഒരുത്തിപോലുമിമ്മട്ടു ചെയ്തതായ് കേൾവിയില്ല മേ. 1
ക്രോധാവേശം പാണ്ഡവർക്കും ധാർത്തരാഷ്ട്രർക്കുമേല്ക്കുവേ
പാണ്ഡവർക്കീ ദ്രൗപതീയാം കൃഷ്ണതാൻ ശാന്തിപോലെയായ്.

തോണിയില്ലാതാഴമുള്ള വെള്ളത്തിൽ താണു മുങ്ങവേ
പാഞ്ചാലി കരയേററുന്ന തോണിയായ് പാണ്ഡവർക്കിഹ. 3

വൈശമ്പായനൻ പറഞ്ഞു
അതു കേട്ടാക്കുരുജനദ്ധ്യേ ഭീമനവർഷണൻ
'പാണ്ഡുപുത്രർക്കു ഗതി പെണ്ണെ'ന്നാൻ ബുദ്ധിക്ഷയത്തൊടും. 4

ഭീമൻ പറഞ്ഞു
മൂന്നു തേജസ്സു പുരുഷന്നുണ്ടെന്നരുളി ദേവലൻ
അപത്യം, കർമ്മമറിവും, പ്രജീസൃഷ്ടിയിവററിലാം. 5

അശുദ്ധം ചത്ത ദേഹം സ്വജനം ശൂന്യം ത്യജിക്കിലും
ഇതം മൂന്നും പുരുഷനങ്ങുപയോഗപ്പെടും പരു. 6

ആത്തേജസ്സു നമുക്കിപ്പോൾ കെട്ടു ദരാഭിമർശനൽ
അഭിമൃഷ്ടജസന്താനമെന്തുമട്ടാകുമർജ്ജുന! 7

അർജ്ജുനൻ പറഞ്ഞു
പുരുക്ഷോക്തികൾ നീചന്മാർ ചൊല്കിലും ചൊല്കിടായ്കിലും
ഭാരത, പ്രതിവാക്കോതില്ലെന്നുമൂത്തപൂരുഷർ. 8

വൈരംചെയ്താലുമോർക്കുന്നൂ സുകൃതംതന്നെയന്നിഹ
ആത്മസംഭാവനയെഴുമറിവേറുന്ന സജ്ജനം. 9

ഭീമൻ പറഞ്ഞു
ഇവിടെത്തന്നെവെച്ചിന്നീശ്ശത്രുക്കൂട്ടം മുടിക്കുവൻ
അല്ലെങ്കിലങ്ങിറങ്ങീട്ടു നൃപ, നിർമ്മൂലമാക്കുവൻ. 10

വിവാദംകൊണ്ടെന്തുകാര്യം ചൊൽവതെന്തിനു ഭാരത!
ഇപ്പോളിയിവരെത്തീർപ്പേൻ കല്പിച്ചീടുക ഭൂപതേ! 11

എന്നുരച്ചാബ്ഭീമസേനനനുജന്മാരുമൊത്തുടൻ
മാൻകൂട്ടത്തിൽ സിംഹമട്ടിൽ ദൃഷ്ടി വിട്ടിതു വീണ്ടുമേ. 12

അക്ലിഷ്ടകാരിയാം പാർത്ഥനാശ്വസിപ്പിച്ചു നോക്കവേ
ഉള്ളു ചുട്ടു മഹാബാഹു വീയർത്തീടുന്നു വീര്യവാൻ. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/841&oldid=157187" എന്ന താളിൽനിന്ന് ശേഖരിച്ചത്