ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുധിഷ്ഠിരഗമനം 917



കോപിച്ചവന്റെ കർണ്ണാദി സ്രോതസ്സുകളിൽനിന്നുടൻ
പുകഞ്ഞു തീപ്പൊരി പറന്നുളവായ്‍വന്നുപാവകൻ. 14

ഭ്രൂകുടികടു ദുഷ്പ്രേക്ഷ്യമവന്റെ മുഖമപ്പൊഴേ
പ്രത്യക്ഷമെത്തും പ്രളയകാലകാലസ്യകല്പമായ്. 15

കയ്യൂക്കുള്ളവനെക്കയ്യാൽ തടഞ്ഞിട്ടു യുധിഷ്ഠിരൻ
അരുതെന്നാനടങ്ങിക്കൊൾകെന്നും കല്പിച്ചു ഭാരത! 16

ക്രോധരക്താക്ഷനായാരോ വീരനെത്താൻ തടുത്തുടൻ
കൂപ്പിനിന്നൂ പിതാവാകും ധൃതരാഷ്ട്രന്റെ സന്നിധൗ. 17

73. യുധിഷ്ഠിരഗമനം

ഇന്ദ്രപ്രസ്ഥത്തിലേക്കു പുറപ്പെട്ട ധർമ്മപുത്രൻ ധൃതരാഷ്ട്രരെ ചെന്നുകണ്ടു യാത്ര ചോദിക്കുന്നു. ക്ഷമയാണ് ലോകത്തിൽ എല്ലാ അഭ്യതയങ്ങൾക്കും കാരണമെന്നും ദുർയ്യോദനാദികൾ വല്ല അക്രമവും കാണിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞ് ധൃതരാഷ്ടർ സധനപരിവാരനായ ധർമ്മപുത്രരെ യാത്രയാക്കുന്നു.


യുധിഷ്ഠിരൻ പറഞ്ഞു
എന്തുവേണ്ടു ചൊല്ക രാജൻ, ഞങ്ങൾക്കങ്ങാണധീശ്വരൻ
എന്നും നിൻ കല്പനക്കീഴിൽ നില്പാനാണാശ ഭാരത! 1

ധൃതരാഷ്‍ട്രൻ പറഞ്ഞു
അജാതശത്രോ, ശുഭമായ്‍വരും ചൊല്കല്ലലെന്നിയേ
എന്നാജ്ഞയാൽ സധനരായ് സ്വരാജ്യം കാത്തുകൊള്ളുവിൻ.2

ഇതുമുള്ളിലിരിക്കേണം വൃദ്ധനാമെന്റെ ശാസനം
ഞാനുരയ്ക്കുന്നതൊക്കെയും പഥ്യം നിശ്രേയസം പരം. 3

ഉണ്ണീ, നീ സൂക്ഷ്മമാംധർമ്മഗതി കണ്ടോൻ യുധിഷ്ഠിര!
വിനീതൻ നീ മഹാപ്രാജ്ഞ, വൃദ്ധശുശ്രൂഷ ചെയ്‍വവൻ . 4

ബുദ്ധിമാനേ ശാന്തിയൊക്കൂ ശമിച്ചീടുക ഭാരത!
അദാരുവിൽ ശാസ്ത്രമേല്പിക്കില്ലേല്പിക്കുന്നു ദാരുവിൽ. 5

വൈരമോർക്കാ ഗുണം നോക്കും ദോഷം നോക്കുവതില്ലഹോ!
വിരോധം കരുതാറില്ലാ ചെററുമുത്തമപുരുഷൻ. 6

വൈരം ചെയ്താലുമോർക്കുന്നൂ സുകൃതന്തന്നെയെന്നിഹ!
പരാർത്ഥപരർ സാധുക്കൾ പകവീട്ടാതൊതുങ്ങീടാ. 7

സംവാദേ പരുഷം ചൊല്ലും യുധിഷ്ഠിര, നരാധമർ!
ഇങ്ങോട്ടുചെന്നാൽ പരുഷം ചൊല്ലും മദ്ധ്യമരുത്തരം. 8

പരുക്ഷോക്തി ഹിതം വിട്ടു ചൊല്കിലും ചൊല്ലിടായ്കിലും
 

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/842&oldid=157188" എന്ന താളിൽനിന്ന് ശേഖരിച്ചത്