ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം 918

പ്രതുവാക്കുരിയാടാറില്ലെന്നുമുത്തമപുരുഷർ. 9

വൈരം ചെയ്താലുമോർക്കുന്നൂ സുകൃതംതന്നെയെന്നിഹ!
ആത്മവിശ്വാസമുടയ സത്തറിഞ്ഞോരു സജ്ജനം. 10

സാധുക്കളർത്ഥമര്യാദ വിടില്ലാ പ്രിയദർശനർ
ആര്യൻ നീയാവിധം ചെയ്തിതീസ്സൽസ്സഭയിൽവെച്ചെടോ: 11

ദുര്യോധനന്റെ പാരുഷ്യമതുൾക്കൊള്ളരുതുണ്ണി, നീ
ഗാന്ധാരിയാമമ്മയെയുമവ്വണ്ണം ഗുണകാംക്ഷയാൽ 12


കിഴിഞ്ഞ കുരുടൻ മുത്തനെന്നെയും പാർത്തു ഭാരത!
കാഴ്ചക്കുവേണ്ടിയീച്ച തിലൂദാസീലത കാട്ടി ഞാൻ 13

മിത്രജഞാനത്തൊടും പുത്രബലാബലമറിഞ്ഞിടാൻ
അശോച്യരീക്കൗരവർ നീ രാജൻ, പാലകനാകയാൽ 14

മന്ത്രിയോ വിദൂരൻ ധീമാൻ സർവ്വശാസ്ത്രവിശാരതൻ.
ധർമ്മം നിങ്കൽ, ധൈര്യമീപ്പാർത്ഥനയിൽ കയ്യുക്കു ഭീമനിൽ. 15

ശുദ്ധയാം ഗുരുശുശ്രൂഷ വീരമാദ്രീകുമാമമിൽ;
അജാതശത്രോ, ശുഭമാമിന്ദ്രപ്രസ്ഥം ഗമിക്ക നീ 16

ഭ്രാതാക്കളോടു സൗഭ്രാത്രമേല്ക്ക ധർമ്മം നിനയ്ക്കുക.

വൈശമ്പായനൻ പറഞ്ഞു
കേട്ടേവം ഭരതശ്രേഷ്ഠൻ ധർമ്മരാജൻ യുധിഷ്ഠിരൻ 17
ആര്യനിശ്ചയമെല്ലാം ചെയ്തിറങ്ങീ സഹജ്വാനിതൻ.

ക്രഷ്ണയോടൊത്തു കാറൊക്കും രഥങ്ങൾ കയറീട്ടവർ 18
സന്തുഷ്ടചിത്തരായ് നല്ലോരിന്ദപ്രസ്ഥം ഗമിച്ചുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/843&oldid=157189" എന്ന താളിൽനിന്ന് ശേഖരിച്ചത്