ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാല്ല്യേ ഞാൻ കളിയായിട്ടു പുല്ലാൽ നിർമ്മിച്ച പാമ്പിനാൽ
പേടിപ്പിച്ചേനഗ്നിഹോത്രേ ഭീത്യാ മോഹിച്ചുപോയവൻ. 2

ബോധം വന്നിട്ടെന്നോടായീട്ടോതിനാനത്തപോധനൻ
ക്രോധത്താലെ ദഹിപ്പിക്കുമാതിരി ക്രൂരദൃഷ്ടിയായ്: 3

“അവീര്യഹിയെ നീയെന്നപ്പേടിപ്പിപ്പാൻ ചമയ്ക്കയാൽ
എന്റെ ശാപത്തിനാലെ നീ നിർവ്വിഷോകമായീടും.” 4

ഞാനവന്റെ തപോവീര്യം താനറിഞ്ഞേൻ തപോധന!
പരമദ്വിഗ്നനായിട്ടു പരുങ്ങിത്തൊഴുതനെ 5
പരിചോടരികിൽച്ചെന്നു പറ‍ഞ്ഞേനവനോടുടൻ:
“സഖിയെന്നോർത്തു കളിയായിന്നിതങ്ങനെ ചെയ്തുപോയ് 6

പൊറുത്തെന്നിൽ ശാപമൊഴിച്ചരുളേണം മഹാമുനേ!”
എന്നെപ്പാരും പരുങ്ങിക്കണ്ടെന്നോടാത്താപസോമത്തൻ 7

ചുടുന്ന നെടുവീർപ്പിട്ടു പടുസംഭ്രമമോതിനാൻ:
“എടോ, ഞാൻ ചൊന്ന വാക്കേതും വിടുവാക്കെന്നു വന്നിടാ 8

ഇങ്ങു ഞാൻ പറയും വാക്കിതങ്ങു കേൾക്ക തപോധന!
കേട്ടിട്ടതു ധരിക്കേണം മുററും നിർദ്ദോഷനാം ഭവാൻ. 9

ശുചിയായ് പ്രമതിക്കുണ്ടാം രുരുവിന്നൊരു നന്ദനൻ
അവനെക്കാണ്കിലുടനേ ശാപമോക്ഷം തനിക്കെടോ. 10

ഭവാനെന്നാൽ പ്രമതിസംഭാവനാം രുരുവല്ലയോ?
സ്വരൂപംപൂണ്ടുതാൻ നന്നായ് പറയാമയി തേ ഹിതം.” 11

ഉടനാ ഡുണ്ഡുഭാകാരം വെടിഞ്ഞാ വിപ്രപുംഗവൻ
കീർത്തിമാൻ നിജമാം രൂപം പോർത്തും കൈക്കൊണ്ടുഭാസ്വരം. 12

ഓജസ്സേറും രുരുവിനോടോതിനാൻ പുനരങ്ങനെ:
“അഹിംസയല്ലോ പരമാം ധർമ്മം പ്രാണഭൃദുത്തമ! 13

ഒരു ജീവിയെയും ഹിംസിക്കരുതേ വിപ്രനേതുമേ.
വേദവേദാംഗവിത്തായി ഭ്രതജാതാഭയപ്രദൻ 14

ബ്രാഹ്മണൻ കേവലം ലോകേ സൗമ്യനെന്നല്ലയോ ശ്രുതി?
അഹിംസ സത്യവചനം ക്ഷമയെന്നിവയും പരം 15

വേദസന്ധാരണവുമാ ബ്രാഹ്മണനെന്നുള്ള ധർമ്മമാം.
ക്ഷത്രിയന്നുള്ളൊരാദ്ധർമ്മമത്രേ തേ ചേരുകില്ലെടോ 16

ദണ്ഡധാരണമുഗ്രത്വം പ്രജാപാലനമിങ്ങനെ
ക്ഷത്രിയന്നുതകും ധർമ്മമത്രേ കേൾക്കുക ഹേ രുരോ! 17

ജനമേജയയജ്ഞത്തിൽ ഫണിഹിംസ കഴിച്ചതും
പുനരന്നു ഭയപ്പെട്ടു ഫണിജാതിയെയാകവേ 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/85&oldid=157190" എന്ന താളിൽനിന്ന് ശേഖരിച്ചത്