ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

925
പതിച്ചോരാപ്പാർത്ഥരിൽ പാർപ്പതെന്തി-
ന്നുണ്ടോ ഫലം പതിരെള്ളാശ്രയിച്ചാൽ?

വൈശമ്പായനൻ പറഞ്ഞു
എന്നാ ക്രൂരൻ പാർത്ഥരെ ക്രൂരവാക്ക-
ങ്ങേല്പിച്ചനാദ്ധൃതരാഷ്ട്രന്റെ പുത്രൻ. 14
അതും കേട്ടാ ഭീമനങ്ങത്യമർഷി
നിന്ദിച്ചുച്ചംതാനുമത്യുഗ്രരോഷാൽ
ഉരച്ചാൻ ചെന്നവനോടാശ്രു ഹൈമ-
വതംസിംഹം ശിവയോടെന്നപോലേ. 15

ഭീമസേനൻ പറഞ്ഞു
ക്രൂരപാപികളോടൊത്തിട്ടനർത്ഥം പറയുന്നു നീ
ഗാന്ധാരച്ചതിയാലല്ലോ രാജമദ്ധ്യേ ചിലപ്പു നീ. 16
വാൿശല്യംകൊണ്ടിജ്ജനത്തിൻ മർമ്മത്തിൽ കുത്തിടുന്നതും
നിന്റെ മർമ്മം പിളർന്നീ ഞാൻ പോരിലോർമ്മപ്പെടുത്തിടും. 17
ക്രോധലോഭാനുഗന്മരായ് നിന്നെപ്പിൻതുടരുന്നവർ
മുടിയൻമ്മാർ കൂട്ടമോടൊത്തവരേയും മുടിക്കുവൻ. 18

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിത്തോലുടുത്തോരവന്റെ
നേരേ നൃത്തംവെച്ചു ദുശ്ശാസനൻതാൻ
ധർമ്മക്കെട്ടാൽ കുരുമദ്ധ്യത്തിൽ നില്ക്കേ
പൈപൈയെന്നുംതാൻ വിളിച്ചസ്തലജ്ജം. 19

ഭീമസേനൻ പറഞ്ഞു
നൃശംസ,പരുഷം ചൊല്ലാം ദുശ്ശാസന,നിനക്കെടോ!
ചതിച്ചു ജയവും നേടിദ്ധാടി ച്ചൊല്ലുന്നതാണെടോ. 20
പുണ്യലോകങ്ങളിൽ പോകവേണ്ടാ പാർത്ഥൻ വൃകോദരൻ
പോരിൽ നിൻ മാറിടം കീറിച്ചോര മോന്താതിരിക്കുകിൽ. 21
വീരർ കാണ്കെദ്ധാർത്തരാഷ്ട്രന്മാരെയൊക്ക മുടിച്ചു ഞാൻ
സ്വസ്ഥനാമൊട്ടുനാൾക്കുള്ളിൽ സത്യം ചൊല്ലുന്നതാണു ഞാൻ.

വൈശമ്പായനൻ പറഞ്ഞു
സിംഹപ്രൗഢം നടയാം ഭീമസേനൻ
നടന്നീടുംവണ്ണമേ ഹർഷമോടും
ദുര്യോധനൻ നടകൊണ്ടൂ സുമന്ദൻ
സഭാന്തരാൽ പാണ്ഡവർ പോയിടുന്വോൾ. 23
ആയീലിപ്പോളിതുകൊണ്ടെന്നുരച്ചൂ
വൃകോദരൻ പാതി മെയ് പിൻതിരിച്ചും
കൂട്ടത്തൊടേ നിന്നെ വധിച്ചിതോർപ്പി-
ച്ചോതിക്കൊള്ളാമിതിനുള്ളുത്തരം ഞാൻ. 24
തനിക്കീച്ചെയ്തവമാനത്തെ നോക്കി-
ക്കോപം സഹിച്ചാബ്ബലവാൻ മാനി ഭീമൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/850&oldid=157191" എന്ന താളിൽനിന്ന് ശേഖരിച്ചത്