ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുദ്യൂതപർവ്വം


പാണ്ഡവന്മാർ പറഞ്ഞു

എന്നാലങ്ങനെയെന്നാരങ്ങോതുംവണ്ണം ശുഭവ്രത!
അച്ഛനെപ്പോലെ ഞങ്ങൾക്കങ്ങച്ഛനങ്ങിങ്ങൊരാശ്രയം. 7

കല്പിക്കുംപോലെയാം വിദ്വൻ, ഞങ്ങൾക്കു ഗുരുവാം ഭവാൻ
ഇനിചെയ്യേണ്ടതൊക്കേയും വിധിക്കുക മഹാമതേ! 8

വിദുരൻ പറഞ്ഞു

യുധിഷ്ഠിര, ധരിച്ചാലുമെൻ വാക്കു ഭരതർഷഭ!
അധർമ്മത്താൽ തോറ്റൊരുവൻ തോലിയാൽ വ്യസനിച്ചിടാം.

അങ്ങു ധർമ്മജ്ഞനാണല്ലോ പോരിൽ ജയി ധനഞ്ജയൻ
ശത്രുനാശകരൻ ഭീമൻ നകുലൻ ധനസാധകൻ. 10

സഹദേവൻ സജ്ജയിയാം ധൗമ്യൻ ബ്രഹ്മജ്ഞനുത്തമൻ
ധർമ്മാർത്ഥദക്ഷയാകുന്നു ധർമ്മചാരിണി പാഷ്തി. 11

അന്യോന്യപ്രിയരെല്ലാരുമമ്മട്ടിൽ പ്രിയദർശനർ
പരാഭേദ്യർ പരം തുഷ്ടരീനിലയ്ക്കാർ കൊതിച്ചിടാ? 12

ഇതേറ്റം മംഗളമയമുറപ്പു തവ ഭാരത!
ഒക്കില്ലെതിർപ്പാനിതിനെശ്ശക്രനോടൊത്ത ശത്രുവും. 13
മേരുസാവർണ്ണിയനുശാസിച്ചൂ മുന്നം ഹിമാദ്രിയിൽ
കൃഷ്ണദ്വൈപായനൻ വാരണാവതാഖ്യപുരത്തിലും. 14

ഭൃഗുതുംഗേ രാമമുനി ദൃഷദ്വതിയിലീശനും
ദേവലൻതാനഞ്ജനത്തിൽ ചൊന്നതും കേട്ടിരിപ്പു നീ. 15

കല്മാഷീതീരമരുളും ഭൃഗുവിൻ ശിഷ്യവൃത്തിയിൽ
നിന്നെ നോക്കും നാരദനീദ്ധൗമ്യൻ നിന്റെ പുരോഹിതൻ. 16

ഋഷിപൂജിതയാം ബുദ്ധി സാമ്പരായേ വിടൊല്ല നീ
പുരൂരവസ്സൈളനെ നീ ബുദ്ധിയാൽ വെൽവു പാണ്ഡവ! 17

ശക്ത്യാ മന്നവരെദ്ധർമ്മസേവയാൽ മുനിമുഖ്യരെ.
ഇന്ദ്രന്റെ വിജയം കൊൾക യമൻതൻ കോപനിഗ്രഹം 18

ധനദൻതൻ ധനദത വരുണന്നുള്ള സംയമം,
സോമന്റെയാത്മദാതൃത്വമപ്പിനുള്ളുപജീവ്യത 19

ഭൂമിക്കുള്ളാ ക്ഷമ പരം രവിതേജംപ്രതാപവും,
വായുവിൻ ബലവും കൊൾക സർവ്വഭൂതഗുണങ്ങളും; 20

നിങ്ങൾക്കാരോഗ്യമാം,ഭദ്രം വരും , വന്നിട്ടു കണ്ടിടാം.
ആപദ്ധർമ്മാർത്ഥകൃച്ഛ്രത്തിൽ സർവ്വകാര്യത്തിലും പരം 21

വേണ്ടതോർത്തു നടക്കേണം കാലം നോക്കി യുധിഷ്ഠിര!
സമ്മതം തന്നു കൗന്തേയ, സ്വസ്തിയേല്ക്കുക ഭാരത! 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/853&oldid=157194" എന്ന താളിൽനിന്ന് ശേഖരിച്ചത്