ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14. വാസുകിസോദരീവരണം

ഭാര്യർത്ഥിയായി നടന്ന ജരൽക്കാരു, ഒടുവിൽ വാസുകിയുടെ സഹോദരിയായ ജരൽക്കാരു എന്ന യുവതിയെ ഭാര്യാത്വേനസ്വീകരിക്കുന്നു.

സൂതൻ പറഞ്ഞു
പിന്നെഗ്ഗൃഹസ്ഥവൃത്തിക്കായ് മന്നിൽ ഭാര്യാർത്ഥിയായവൻ
ചുറ്റീ ഭൂമിയിലവ്വണ്ണം പറ്റീലാ ദയിതാഗമം. 1

ഒരിക്കൽ കാനനംപൂക്കു പിതൃവാക്യം സ്മരിച്ചവൻ
മുറയ്ക്കു കന്യകാഭിക്ഷയിരന്നൂ മൂന്നുവട്ടമേ. 2

പ്രതിഗ്രഹിച്ചാൻ,ഭഗിനിയാളെക്കൊണ്ടെത്തി വാസുകി;
പേരൊത്തില്ലെന്നുവെച്ചേറ്റുവാങ്ങീലവളെയായവൻ. 3

പേരൊന്നായവന്നു നല്കീടുന്നൊരു കന്യകയെന്നിയേ
പരം വേൾക്കില്ലയെന്നല്ലോ ജരൽക്കാരുവിനാം വ്രതം. 4

ചോദിച്ചിതവാനോടായിജ്ജരൽക്കാരം തപോധനൻ
പേരു നിൻ ഭഗിനികികെന്തു നേരു ചെല്ക ഭുജംഗമ! 5

വാസുകി പറഞ്ഞു
ജരൽക്കാരോ, ജരൽക്കാരുവാണെന്നിളയസോദരി
പ്രതിഗ്രഹിക്ക ഞാൻ നല്കമിവളെബ്ഭാര്യയായ് ഭവാൻ; 6

അങ്ങയ്ക്കായ്പോറ്റിവന്നേൻ ഞാനങ്ങുന്നിവളെ വേൾക്കുക.
സൂതൻ പറഞ്ഞു
എന്നുരച്ചു കൊടുത്താനാത്തന്വിയെബ്ഭാര്യയായവൻ 7
അവനായവളേ വേട്ടാൻ വിധിയാം ക്രിയയോടുമേ.

15. മാതൃശാപപ്രസ്താവം

'ജനമേജയൻ കഴിക്കുന്ന സത്രത്തിൽ നിങ്ങൾ വെന്തു ചാകാനിടവരുമെന്നു കദ്ര. സർപ്പങ്ങളെ ശപിക്കുന്നു. അതനുസരിച്ച് ജനമേജയൻ സർപ്പങ്ങളെ ബലികഴിക്കുമ്പോൾ ജരൽക്കാരുവിനു ജരൽക്കാരു എന്ന ഭാര്യയിലുണ്ടായ അസ്തീകൻ എന്ന ബ്രാഹ്മണൻ സർപ്പങ്ങളെ രക്ഷിക്കുന്നു. അസ്തീകൻ പിതൃകർമ്മം നടത്തി പിതൃക്കളെ തൃപ്തിപ്പെടുത്തുന്നു.

സൂതൻ പറഞ്ഞു

ബ്രഹ്മജ്ഞേന്ദ്ര, ശപിച്ചൂ പണ്ടമ്മതാൻ പന്നഗങ്ങളെ
ജനമേജയയജ്ഞാഗ്നൗ നിങ്ങൾ വെന്തീടുമെന്നഹോ! 1

ആശ്ശാപത്തിൻ ശമനമാവശ്യമെന്നതിനെകിനാൻ
ആസ്സുവ്രതൻ മഹർഷിക്കായ സ്വസാവിനെ വാസുകി. 2

അവനായവളെ വേട്ടാൻ വിധിയാംക്രിയയോടുമേ
ആസ്തീകനെന്നായവളിലുണ്ടായീ പുത്രനുത്തമൻ. 3

തപോനിധി മഹാത്മാവു വേദവേദാംഗപാരഗൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/89&oldid=157207" എന്ന താളിൽനിന്ന് ശേഖരിച്ചത്