ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിതൃമാതൃകുലോദ്ധരി സർവ്വത്ര സമനാണവൻ 4

പിന്നെകാലാന്തരത്തിങ്കൽ പാണ്ഢവേയൻ നരാധിപൻ
മഹായജ്ഞം സർപ്പസത്രമാഹരിച്ചെന്നു കേൾപ്പു ഞാൻ. 5

സർപ്പവംശം മുടിക്കാനാസ്സർപ്പസത്രം നടക്കവേ
മോചിപ്പിച്ചാനാഹികളെയാസ്തീകൻ താപസ്സോത്തമൻ. 6

ഭ്രാതാക്കളെ മാതുലരെയെന്നല്ലന്യാഹിവർഗവും
കാത്താനവൻ സന്തതിയാൽ പിതൃക്കളെയുമങ്ങനെ 7

സ്വാദ്ധായവ്രതഭേദങ്ങൾ കൊണ്ടിട്ടനൃണനായിനാൻ.
യജ്ഞങ്ങളാൽ ദേവകളെ ബ്രഹ്മചര്യാൽ മുനീന്ദ്രരെ 8

പിതൃക്കളെസ്സന്തതിയാൽ തൃപ്തരാക്കിച്ചമച്ചഹോ
പിതൃക്കളോടേറ്റ ഭാരമിറക്കീട്ടു ദൃഢവ്രതൻ 9

സ്വർഗംപുക്കാൻ ജരൽക്കാരു പിതാമഹാസമന്വിതൻ.
ആസ്തീകനാം സുതനെയും ധർമ്മത്തെയുമണഞ്ഞവൻ 10

ജരൽക്കാരു ചിരം വാണു സുരലോക മഹാസുഖം.
ഭൃഗുമുഖ്യ, കഥിക്കേണ്ടതിനിയെന്തരുളേണമേ 11

16.സർപ്പാദ്യുത്പത്തി

ആസ്തീകചരിതം (തുടർച്ച). ദക്ഷന്റെ പുത്രിമാരായ കദ്രുവിനും വിനതയ്ക്കും കശ്യപനിൽനിന്ന് യഥാക്രമം അനവധി സർപ്പങ്ങളും അരുണ ഗരുഡന്മാരും പുത്രന്മാരായി ജനിക്കുന്നു.

സൗതേ,താനീകഥാഭാഗം പ്രീതനായ് വിസ്തരിക്കെടോ
ആസ്തീകചരിത്രത്തേകേൾപ്പാൻ ഞങ്ങൾക്കൊരാഗ്രഹം. 1

ഭംഗിയിൽ പറയുന്നൂ നീയിങ്ങു മൂഗ്ദ്ധപദാക്ഷരം
പരം രസം നീ നിന്നച്ഛൻ പറയുംപടി ചൊല്ലുപോൽ. 2

അസ്മച്ഛൂശ്രൂഷയതിൻ നിന്നച്ഛനത്യന്തതൽപരൻ
പിതാവു കഥ ചൊല്ലുമ്പോലോതെടോ താനുമാദരാൽ. 3

 സൂതൻ പറഞ്ഞു
ആസ്തീകാഖ്യാനമേതു ഞാനാസ്ഥയാ സൗമ്യ , സാമ്പ്രതം
അച്ഛൻ ചൊല്ലിക്കേട്ടമട്ടു വിസ്ഥരിച്ചു കഥിച്ചിടാം. 4

പണ്ടാ കൃതയുഗത്തിങ്കലുണ്ടായ് ദക്ഷന്റെ മക്കളായ്
രണ്ടു സോദരിമാർ ചന്തംകൊണ്ടു മുന്തിയപേർ വിഭോ 5

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/90&oldid=157208" എന്ന താളിൽനിന്ന് ശേഖരിച്ചത്