ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്ഥം ശപിച്ചു വിനതാപുത്രൻ വാനേറിനാനവൻ . 22

ബ്രഹ്മൻ പ്രഭാതകാലത്തു കാണ്മോരരുണനാമവൻ
സൂര്യന്റെ തേരിൽ സാരത്ഥ്യകാര്യമേറ്റു വസിപ്പവൻ 23

പറഞ്ഞ കാലത്തുണ്ടായി ഗരുഡൻ പന്നഗാശനൻ
പെറ്റവാറേ വിനതയെ വിട്ടവൻ വാനു പൂകിനാൻ, 24

ക്ഷുധാർത്തനായ് ഖഗാധീശൻ വിധാതാവോടു ചെന്നുടൻ
തനിക്കു കല്പിച്ചുള്ളന്നം തനിയേ ചെന്നു വാങ്ങുവാൻ. 25

17. അമൃതമഥനസൂചന

കദ്രുവും വിനതയും ഒരു ദിവസം, അമൃതമഥനാവസരത്തിൽ കിട്ടിയ ഉച്ചൈശ്രവസ്സ് എന്ന കുതിരയെ കണ്ടു എന്നു പറഞ്ഞ സുതനോട് ശൗനകൻ അമൃതമഥനകഥ കേട്ടാൽ കൊള്ളാമെന്നാവശ്യപ്പെട്ടു.

സൂതൻ പറഞ്ഞു
ഇക്കാലത്തിബ്ഭഗിനിമാരൊക്കുമാറിരുപേരുമ
ഉച്ചൈശുവസ്സിനെക്കണ്ടു മെച്ചമോടരികത്തഹോ
വാനോർവരൻ ഹർഷമോടും മാനിച്ചാനാ ഹയത്തിന
കടലങ്ങമൃതിന്നായികടഞ്ഞന്നു ഹയത്തമം 2

അമോഘബലമായശ്വസമൂഹത്തിൽ മികച്ചതായ്
അജരാമരമായ് ദിവ്യലക്ഷണത്തോടുദിച്ചതാം. 3

ശൗനകൻ പറഞ്ഞു
അമൃതിൻമഥനം ചെയ്തിതമരന്മാർകളെങ്ങനെ?
അതിലല്ലോ ഹയശുഷുമതുണ്ടായതതോതെടോ. 4

മഹാപ്രസിദ്ധമായുണ്ടു മഹാമേരു മഹീധരം
സുവർണ്ണശൃംഗജാലത്താൽ രവിപ്രഭ കെടുപ്പതായ്, 5

കേവലം പൊന്മയം നാനാദേവഗന്ധർവ്വസേവിതം
അപ്രമേയം പാപമുള്ളോർക്കപ്രധൃഷ്യം ശുഭാകരം, 6

വ്യാളങ്ങൾ ചുറ്റും വാഴ്വോന്നായ് ദിവ്യൗഷധികളുള്ളതായ്
പൊക്കത്തിൽ തന്റെ പൃഷ്ടത്തിൽ സ്വർഗ്ഗം താങ്ങും മഹാഗിരി
മറ്റുള്ളവർക്കങ്ങഗമ്യം മുറ്റും വൃക്ഷനദീവൃതം
നാനാമനോജ്ഞവിഹഗസ്വനാനന്ദനമത്ഭുതം, 8

അതിന്റെ നാനാരത്നങ്ങൾ മുതിർന്നുച്ചമനന്തമായ്
നില്ക്കുന്ന ശിഖരത്തട്ടിൽ പാർക്കുന്ന ദേവകോടികൾ. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/92&oldid=157210" എന്ന താളിൽനിന്ന് ശേഖരിച്ചത്