ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-47-

502. തിരക്കുക=അന്വേഷിക്കുക.
503. മന്ത്രിനാമാങ്കിതം=മന്ത്രി{രാക്ഷസ)യുടെ പേർ കൊത്തി
യതു്.
504. മതി=ഉള്ളു് (മനസ്സ്) മതി=തൃപ്തി. വരും അളവു=വരു
ന്നേടത്തോളം. അർത്ഥം=ധനം. മാനിച്ചു് =സന്തോഷിച്ചു്.
505. വികടം അകലെ കളഞ്ഞേൻ=എനിക്കതിനു യാതൊരു
വിരോധവുമില്ല.
506. കില്ലു് =സംശയം .ചേതസ്സു് =മനസ്സ്. പ്രസാദം =സന്തോ
ഷം
507. ചെറ്റു് =ഒട്ടും
503. അംഗുലീമുദ്ര=മോതിരം.ഉത്തമാമാത്യപ്രവരൻ=ശ്രേഷ്ഠ
നായ മന്ത്രി.
511. ചണകാപത്യവിപ്രിയം=ചാണക്യന്നു വിരോധം.
512. ആടൽ=സംശയം (വ്യസനം)
513. ശുശ്രൂഷ=പരിചരണം
514. അന്തരം=വിരോധം. നിന്മനം=നിന്റെ അഭിപ്രായം .
515. കമ്പം=ഇളക്കം (ഭയം)
516. ഇഷ്ടസേവകൻ=ഇഷ്ടനായ സേവകൻ . (പരിചാരകൻ)
517. ലേഖകൻ=എഴുത്തുകാരൻ (ഗുമസ്ഥൻ)
518. അന്യൂനരാഗം= ( ക്രി.വി.) താൽപര്യം കുറയാതെ.
519. ഇവർ=ശകടദാസസിദ്ധാർത്ഥകന്മാർ. മദ്ധ്യേ= ഇടയിൽ
(സംഭാഷണമദ്ധ്യത്തിൽ).വൃത്താന്തശേഷം=വൃത്താന്ത(വർത്തമാന)ത്തിന്റെ
ശേഷം
521. ഖേദം=വ്യസനം. മോദം=സന്തോഷം. ഉൾക്കൊണ്ടു് =ഉ
ള്ളിൽ നിറഞ്ഞു്.
522. ഇഹ പോരും=നമ്മുടെ ഭാഗത്തുചേരും. പൊറുതികേട് =
പൊറുപ്പാൻ ഉപദ്രവം.
523. ഭദ്രഭടാദിപ്രധാനപുരുഷന്മാർ=ഭദ്രഭടൻ മുതലായ പ്രധാന
ജനങ്ങൾ. ഛിദ്രിച്ചു്=ഇടഞ്ഞുപിരിഞ്ഞു്.
524. പർവ്വതകാത്മജൻ=പർവ്വതകരാജാവിന്റെ പുത്രൻ. ( മലയ
കേതു) അന്തരം=തരക്കേടു്.
525.ഉന്നിച്ചിതു=മുളച്ചു.വൈരം=വിരോധം.
526. കല്പനാശക്തികൾ= ആജ്ഞയുടെ ശക്തികൾ.
527. നിർണ്ണയം= നിശ്ചയം.

528. ചണകസുതമൌര്യവൈരാങ്കുരാരംഭം=ചണക സുത











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/240&oldid=157355" എന്ന താളിൽനിന്ന് ശേഖരിച്ചത്