ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-52-

100. രൂക്ഷം=കഠിനം. അപരാധം=കുറ്റം. വാരണാധ്യക്ഷ
ൻ=വാരണ(ആന)ങ്ങളുടെ അധ്യക്ഷൻ (വിചാരിപ്പുകാരൻ)
102.അശ്വകാരകൻ=കുതിരവിചാരിപ്പുകാരൻ
103.ഹൃദ്യമാർ=സുന്ദരിമാർ.
105.മാനമദങ്ങൾ=മാനവും മദവും.
106.ധിക്കാരങ്ങൾ =തോന്നിയവാസങ്ങൾ. ജീവിതം=ശമ്പളം.
പ്രവൃത്തി=ഉദ്യോഗം (അധികാരം). വിരോധിക്ക=തടയുക
108.രാജഭണ്ഡാരങ്ങൾ=രാജാവിന്റെ ധനങ്ങൾ. തവസേവ
കൻ=അങ്ങയുടെ വലിയ സേവകൻ
109.മോഷണം=കളവു്.
111.ഉൾക്കനം വിട്ടു് =ധൈര്യം വിട്ട്.
112.ബലഗുപ്തഡിങ്കാരതന്മാർ=ബലഗുപ്തനും ഡിങ്കാരതനും.
113.ലോഭം=ദുരാഗ്രഹം. പോരായ്കയെന്നിട്ടു് =പോരായെന്നു
വിചാരിച്ചിട്ടു് .
115.പർവ്വതസേവകൻ=പർവ്വതരാജാവിന്റെ സേവകൻ.
116.തൽപുത്രൻ=അവന്റെ (പർവ്വതകന്റെ) പുത്രൻ. ത്വൽ
പിതാവെ=നിന്റെ അച്ഛനെ.
117.തന്നിടം=തന്റെ സ്ഥലം.
118.നിന്ദ= (പുച്ഛം) നിന്നെക്കുറിച്ചു് ഉണ്ടു് ; ആയതുമൂലം
(എന്നു പദച്ഛേദം.)
119.മണ്ഡം=ശിക്ഷ അകപ്പെടും എന്നു ഭയപ്പെട്ടു്. ധനവാ
ന്മാരായ ചന്ദനദാസാദികളെ സേവിക്കാതെ എന്നു് സാരം. കണ്ഠൻ=വി
ഷണ്ണൻ.
120.പർവ്വതപുത്രൻ=മലയകേതു.
121.തദാ =(അവ്യ) അപ്പോൾ (തന്നെ വന്നാശ്രയിച്ചപ്പോൾ)
124.പുത്രദ്വയത്തെ =രണ്ടു പുത്രന്മാരെ. വെറുപ്പിക്കുക=ദ്രോഹി
ക്കുക.
128.ധൃഷ്ടർ=ഗർവ്വിഷ്ഠന്മാർ (വാശിയുള്ളവർ)
129.പണ്ടിതു ചെയ്യുമാറില്ല = ഇതു സ്വപുത്രദ്രോഹം.(അല്ലെ
ങ്കിൽ സ്വപുത്രരെ രക്ഷിച്ച രാജാവിനോടിടഞ്ഞു് ആ രാജാവിന്റെ ശത്രു
വിനെ സേവിക്കുവാൻ പോവുക)
131.ചണകാത്മജോക്തി= ചാണക്യന്റെ വാക്ക്.
133.വീര്യപുരുഷർ=വീര്യം (കാര്യസാമർത്ഥ്യം) ഉള്ള പുരുഷർ.
134.പിച്ച=നിസ്സാരം (കളി)
135.അതു് =അപരാധികളെ വെച്ചുകൊണ്ടിരിക്ക എന്നതു്.

137.കൌശലം=സാമർത്ഥ്യം. വാശി=നിർബ്ബന്ധം.











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/245&oldid=157360" എന്ന താളിൽനിന്ന് ശേഖരിച്ചത്