ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-55-

ണങ്ങിയാലും ' മഹാസത്വത' കൊണ്ട് അമാത്യരാക്ഷസൻ ഒരു ആനയെ പ്പോലെയാണെന്നു സാരം . വീട്ടിൽ വരുത്തുക = സ്വാധീനമാക്കുക . 195 . ആര്യൻ -പറഞ്ഞാൽ - മടക്കുവാൻ ആളല്ല - (ഞാൻ) എന്നു ചേർത്തു അന്വയിക്കണം. 197. അതിശയം = ഗുണാധിക്യം . 198. ഭൂതധാത്രീദേവ ! = ബ്രാഹ്മണ ! " ഭൂതധാത്ര്യബ്ധിമേഖലാ "

എന്നു അമരം.

199. നന്ദനൃപതികൾ = നന്ദരാജാക്കന്മാർ. നിത്യമായി = പതി വായി . മന്ദിരം = ഗൃഹം (രാജധാനി) നിനച്ച കാലം = വിചാരിച്ച സമ യത്ത് . 200. നിജവാസിതം = തന്റെ വാസം (' വാസം ' എന്ന അർത്ഥ ത്തിൽ 'വാസിതം 'എന്നുളളതിന്റെ സാധുത്വം ചിന്ത്യം ) വന്നിതെന്നില്ല = വന്നില്ല . മനസീ = (സ -ന- സ ഏ-വ)

മനസ്സിൽ. മേ = എന്റെ. 

201. കല്പിതം = നിശ്ചയിച്ച സംഗതി. സാധിപ്പതിനറിയാതെ= സാധിപ്പാനുളള മാർഗ്ഗം ഇന്നതെന്നു മനസ്സിലാവാതെ. കല്പാന്തം = പ്രളയം വരെ ദീർഗ്ഘകാലം എന്നു താൽപര്യം. വസിച്ചീടുക = കാത്തിരിക്കുക. യോ ഗ്യം = ഭംഗിയുളളതു് (യുക്തം). 202. അതുമൂലം = വളരെക്കാലം കാത്തിരിക്കുന്നതു യോഗ്യമ ല്ലെന്നുളള കാരണത്താൽ. വാണാൻ = രാജധാനിയിൽ പ്രവേശിച്ചു.അനുരാ ഗം = ഇണക്കം (രഞ്ജിപ്പ്) 203. അതിഭാസുരം = വളരെ ശോഭയുളളതു് (സ്പഷ്ടം) ക്രി-വി . 204. ഏകത്ര = (അവ്യ) ഒരേടത്തു്. 206. അർത്ഥപുരുഷാരം = അർത്ഥ (ധന)വും , പുരുഷാരം = പുരുഷ കാരം (ആൾ ശേഖരം) .ആളും അർത്ഥവും എന്നു താൽപര്യം. നിജബുദ്ധി

വിലാസം =തന്റെ ബുദ്ധിസാമർത്ഥ്യം .

208. ചിത്തം ഉറപ്പിച്ചു് = മനസ്സുറപ്പിച്ചു് . 209. ഒന്നു് = ഒരു സംഗതി (ഒരു വിചാരം ) സാക്ഷാൽ = (അവ്യ)

സ്പഷ്ടമായിട്ടു് ആ വിചാരമെന്തെന്നു പറയുന്നു .

210. നന്ദനൃപന്മാരെ - എന്നു തുടങ്ങി - പർവ്വതപുത്രനെ വാഴിപ്പ തിനു ഭവാനെക്കുലചെയ്തു് -എന്നുവരെ. 213. പട്ടാങ്ങു് = പരമാർത്ഥം . 215. മത്സരം = പക്ഷപാതം. അഹംഭാവം = ഞാനെന്ന ഭാവം (ഗർവ്വ് ). 216. ദൈവം = വിധി "ദൈവം,ദിഷ്ടം,ഭാഗധേയം, ഭാഗ്യം, സ്രീ

നിയതിർവ്വിധിഃ എന്നഭിധാനം 

218. ദൈവം = ദൈവത്തെ (അ -ന ദ്വി - ഏ വ) പ്രമാണിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/248&oldid=157363" എന്ന താളിൽനിന്ന് ശേഖരിച്ചത്