ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75.അറയിലെന്നുകേട്ടു് =അമാത്യരാക്ഷസൻ മുറിക്കകത്താണെ ന്ന് അവിടെയുളളവർ പറഞ്ഞുകേട്ടു്. 76.ഇറപാർത്ത്=ഒളിച്ചു് .(ഇതൊരു ദേശ്യഭാഷാപൃയോഗമാണെ ന്നു തോന്നുന്നു) 77.കുതുകേന=താൽപര്യത്തോടുകൂടി(അ.ന.തൃ.ഏ.വ) 78.അരിപുരം=ശത്രുവിന്റെ പട്ടണം. 82.ബഹുത്വം=പരക്കെ അറിയത്തക്കവണ്ണം. 83.മറവുകൾ = ഒളിവുകൾ (രഹസ്യങ്ങൾ). 85.അതിവിദഗ്ദൻ =അധികം സമർത്ഥൻ. 88.പറുവതകപുത്രൻ=പർവ്വതകപുത്രൻ (പാർവ്വതി=പാറു എന്ന പോലെ തത്ഭവരൂപം) 89.തിരിയുന്നില്ല=മനസ്സിലാകുന്നില്ല. 90.നൃപ.............രത്നമേ=രാജശ്രേഷ്ഠ ! കപടമന്ത്രികൾ= കളവുളള മന്ത്രികൾ. 91.പാർക്കുമ്പോൾ=ശ്രദ്ധിക്കുമ്പോൾ. 94.അഗതിവേഷം=പിച്ചക്കാരന്റ വടിവു്. 96.'ചണകപുത്രനോട് --എന്നുമുതൽ ധരണീശൻതന്നെ സ്തുതി ക്കേണം'എന്നുവരെ മന്ത്രി പറഞ്ഞതായിട്ടുള്ള പ്രകാരം. 99.മനംകെട്ടു് =മനസ്സ് ഇടിഞ്ഞു്. നന്ദനിധനചിന്തയം= (ആ.സ്ത്രീ.തൃ.ഏ.വ) നന്ദവധം ഓർത്തു്. 100.നിരുത്സാഹേന =(അ.പു.തൃ.ഏ.വ) ഉത്സാഹക്കുറവോ ടുകൂടി. 102.ഉദ്യോഗം=ഉത്സാഹം. 103.ഉറന്ന=ഊറിയ. 104.കുമുദബാന്ധവൻ=ചന്ദ്രൻ.മദനസന്നിഭൻ=കാമനോടു തുല്യൻ. 105.മണികലശം=രത്നകുംഭം. 106.നിറക്കുക=ശോഭിക്കുക (നിറമുളളതായിത്തീരുക) 108.പരവശം=പാരവശ്യം (കെടുതി). 109.നിവിർത്തുക=എഴുനീല്പിച്ചിരുത്തുക. നിവൃത്തി=ശാന്തി. 115.ആജ്ഞാഭംഗം=കല്പനക്കു തടസ്തം. 117.ചാരൻ=കരഭകൻ. 118.വിരുതു് =സാമർത്ഥ്യം. 119.ഭേദം=ഭേദോപായം(തമ്മിലിടയിക്കുക). 'ശിശുക്കളും'എ ന്നുമുതൽ 'മനസി സന്തതം' എന്നുവരെയുളള ഭാഗംകൊണ്ട് സ്തനകലശ

ന്റെ ഭേദപ്രയോഗത്തിന്റെ പ്രയോജനത്തെ വിവരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/252&oldid=157367" എന്ന താളിൽനിന്ന് ശേഖരിച്ചത്