ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-64-

ത്തിൽ അതിപണ്ഡിതന്മാരായ ആചാര്യന്മാരാണെന്നും വരാഹമിഹിരാ ചാര്യൻ തന്റെ ഹോരാശാസ്ത്രത്തിൽ ആയുർദ്ദായാദ്ധ്യായത്തിൽ പറയുന്നതു

നോക്കുക.” ആയുർദ്ദായം വിഷ്ണുഗുപ്തോപി ചൈവം ദേവസ്വാമീസിദ്ധസേ

നശ്ച ചക്രേ " എന്നും "സ്വമതേന കിലാഹ ജീവശർമ്മാഗ്രഹദായം പരമാ യുഷസ്സ്വരാംശം" എന്നും. 278.കുപിതൻ=കോപിച്ചവൻ. പരുഷം=നിഷ്ഠുരം. 279.അലം,അലം =മതി,മതി (അവ്യാ) 282.ക്ഷപണജാതികൾ=ബുദ്ധസന്യാസിവർഗ്ഗം. 283.ഖരകിരണൻ=ആദിത്യൻ. 285.ഫല...............പക്വങ്ങൾ=കായ്,തേൻ,ശർക്കര, കദളിപ്പഴങ്ങൾ.

ആറാം പാദം സമാപ്തം.


ഏഴാം പാദം


(കളകാഞ്ചി വൃത്തം)

1.അഖില.............. രത്നമേ=സകല തത്തകളുടെയും ശിരോ ലങ്കാരമേ !. ആനന്ദ.........സ്വരൂപമേ ! =സുഖമാകുന്ന അമൃതിന്റെ സത്തേ ! 2.തവ=നിന്റെ. വചന...............മധു=വാക്കാകുന്ന മധുര മുള്ള തേൻ. താപം കെടുംപടി=ദുഃഖം ശമിക്കത്തക്കവണ്ണം. പീതം=ആസ്വ ദിക്കപ്പെട്ടത്. 3.മതി=മനസ്സു്. മതി=തൃപ്തി. കേളി=പ്രസിദ്ധി. കഥാശേ ഷം=കഥയുടെ ബാക്കി. 5.നരപതി............മണി =രാജാക്കന്മാരിൽ ശ്രേഷ്ഠൻ. 8.ഭയരഹിതം=(ക്രി.വി) ഭയം കൂടാതെ. വിപുലബലം=അധി കം ശക്തി.ഭൂപതി ചിന്തിച്ചതു്=രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനോടു ചേ രുവാൻ ശ്രമിക്കയാണെന്നു ഭാഗുരായണൻ പറഞ്ഞപ്രകാരം മലയകേതു വിചാരിച്ചിരിക്കുന്നതു്. 9.അരി.............നഗരി=കുസുമപുരം. ഝടിതി=വേഗത്തിൽ. 10.മദകരികൾ=മദമുള്ള ആനകൾ. തുരഗതതി=കുതിരക്കൂട്ടം.

രഥപങ്‌ക്തി=തേർകൂട്ടം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/257&oldid=157372" എന്ന താളിൽനിന്ന് ശേഖരിച്ചത്