ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-71-

ന്തുകൊണ്ടെന്നാൽ സ്വതേ ദുർബ്ബലനായ ചന്ദ്രഗുപ്തൻ , അങ്ങയുടെ അച്ഛ ന്റെ സഹായംകൊണ്ടാണ് നവനന്ദവധം സാധിച്ചത് . അതിനാൽ അദ്ദേ ഹം ഉള്ളപ്പോൾ ചന്ദ്രഗുപ്തനെ കൊന്നു രാജ്യം സർവ്വാർത്ഥസിദ്ധിക്കു കൊടു പ്പാൻ സാധിക്കുകയില്ല. അതുകൊണ്ടു മുമ്പിൽ അദ്ദേഹത്തെ കൊല്ലണം എന്നു വിചാരിച്ചാണ് രാക്ഷസൻ അന്ന് അങ്ങനെ ചെയ്തത്. ഇപ്പോൾ സർവ്വാർത്ഥസിദ്ധി കാട്ടിൽവെച്ചു മരിച്ചതിനാൽ രാക്ഷസന്റെ അന്നത്തെ ആഗ്രഹം സാധിപ്പാൻ തരമില്ലാതെ വന്നിരിക്കുന്നു. അതിനാൽ ഇപ്പോൾ രാക്ഷസവധത്തിനു പരിഭ്രമിക്കേണ്ടതില്ല.എന്നു സാരം.

    119.കാര്യഗൗരവാൽ =(അ. ന. പ. ഏ.)ആവശ്യത്തിന്റെ 

ഗൗരവം (മഹത്വം) അനുസരിച്ചു് .

    120.ഹിതജനം=ബന്ധുക്കൾ.  ഹന്തവ്യൻ=കൊല്ലത്തക്കവൻ.
    122.അപരം =അതിനുമേൽ. (ശത്രുവധം മുഴുവൻ കഴിഞ്ഞതി

നുമേൽ).തവമനസി തോന്നുംപ്രകാരം=അങ്ങയുടെ ഉള്ളിൽ തോന്നുന്ന പോലെ.

    123.പ്രിയസചിവൻ=വിശ്വസ്തമന്ത്രി. വിപുലനയമൊടു=വള

രെനീതിയോടുകൂടി.

    124.അഥ=ഇതു കഴിഞ്ഞതിനു ശേഷം. ചണകസുതചരരിൽ=

ചാണക്യചാരന്മാരിൽ. അരിയ=നല്ലവനായ.ആദരാൽ=ബഹുമാനപൂ ർവ്വം. മന്ത്രി=രാക്ഷസാമാത്യൻ.

    125.ചണകസുതഛലവിഹിതപത്രം= ചാണക്യന്റെ കളള എ

ഴുത്ത്. (മുമ്പു് ശകടദാസന്റെ കൈപ്പടയിൽ എഴുതിച്ചിട്ടുള്ള എഴുത്തു് )

    127.മുദ്ര=രാക്ഷസാമാത്യന്റെ മോതിരം കൊണ്ടുള്ള മുദ്ര . ചാതുര്യമോട്=ഭംഗി

യിൽ.

    126.കപടമതി=കളളസൂത്രങ്ങളറിയാവുന്നവൻ.  കംബളം=ക

മ്പിളി (കരിമ്പടം).

    127.മുദ്ര=ഭാഗുരായണന്റെ  മുദ്ര.
    128.കടകം= കൂടാരം. പാളി= പാഞ്ഞു്.
    129.അഥ സഃഖലു ഝടിതി=അനന്തരം അവൻ വേഗത്തിൽ.

സിദ്ധാർത്ഥകം=(അ. പു.ദ്വി. ഏ.) സിദ്ധാർത്ഥകനെ. അഞ്ജസാ=(അവ്യ) വേഗത്തിൽ, ഉടനെ. കുടിൽ=കൂടാരം.

    132.കരബലം=കയ്യൂക്ക്. നിജസചിവൻ=തന്റെ മന്ത്രി. (ഭാ

ഗുരായണൻ)

    136.സാക്ഷാൽ അമാത്യന്റെ=രാക്ഷസാമാത്യന്റെ. ദൂതൻ =

സന്ദേശം കൊണ്ടു പോകുന്ന ആൾ.

137. അദ്യ=(അവ്യ) ഇപ്പോൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/264&oldid=157379" എന്ന താളിൽനിന്ന് ശേഖരിച്ചത്