ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-74-

നൽകുവാൻ മാലയും മുദ്രയും പത്രവും പറവതിനു വർത്തമാനങ്ങളും എങ്കൽ കൊടുത്തയച്ചു എന്ന വാക്യ യോജന. 192.(ഭൂപതേ ചൊന്നതു ചൊല്ലുവൻ കേട്ടാലും) എന്നു മേല്പോട്ട് ഇനി പറവാൻ പോകുന്നതിന്റെ ഉപക്രമം. 193.അധികതരബലമുടയ =വളരെ ശക്തിയുള്ള.കോലൂതരാ ജനാം=കോലൂതരാജ്യത്തിന്റെ രാജാവായ. അമ്പുള്ള =സ്നേഹമുള്ള. 194.വിരുതുടയ=സാമർത്ഥ്യമുള്ള. മലയപതി=മലയ രാജ്യത്തി ന്റെ രാജാവ്. ശത്രുവിധ്വംസനൻ=ശത്രുക്കളെ നശിപ്പിക്കുന്നവൻ.അ ത്യന്തധീരൻ=വളരെ ധൈര്യമുള്ളവൻ. 195.കുലശിഖരിസമൻ=വലിയ പർവ്വതത്തിനു തുല്യൻ (എന്തു വന്നാലും യാതൊരു കുലുക്കവുമില്ലാത്തവൻ). അധിക ഭീഷണൻ=വളരെ ഭയ ങ്കരൻ.കാശ്മീരനാഥൻ=കാശ്മീരത്തിലെ രാജാവ്. 196 ഉദധി=സമുദ്രം. സിന്ധൂദ്വഹൻ=സിന്ധു രാജ്യത്തെ പാ ലിക്കുന്നവൻ. 197.പാരസീകേശൻ=പാരസീകരാജാവ്.(പാരസീകം=പേ ർഷ്യ). 198.പഞ്ചരാജാക്കൾ=അഞ്ചു രാജാക്കൻമാർ 199.ശത്രുരാജ്യം=ശത്രു (മലയകേതു) വിന്റെ രാജ്യം. 201.ശോഭനം.==ശുഭം. ചിന്തിതം =വിചാരിച്ചത്. 205.കുത്സിതാമാത്യൻ=കുത്സിതൻ (നിന്ദിതൻ) ആയ മന്ത്രി (രാക്ഷസൻ).സേവകൻമാർ = ഇഷ്ടന്മാർ. 206.നിജ മനസി=(സ.ന.സ.ഏ.)തന്റെ മനസ്സിൽ. വിവി ധം ഇതി=പലപ്രകാരം ഇങ്ങനെ. 207.ചരനെ=ദൂതനെ. 209.നികടഭുവി=(ഊ.സ്രീ.സ.ഏ) സമീപത്തിൽ. 211.മഗധഹൂണർ=മഗധന്മാരും ഹൂണന്മാരും. ചുഴലവും= ചുറ്റും . 212.നൃപദൂതൻ=മലയകേതുവിന്റെ ദൂതൻ. 213ധരണിവരചരൻ=രാജകിങ്കരൻ. 216സന്നിധൗ =(ഇ.സ്രീ.സ.ഏ) സമീപത്തിൽ ചെല്ലു മ്പോൾ.(ആഭരണമില്ലാതിരിക്കുന്നത് ഭംഗിയല്ല.അതിനാൽ ആഭരണം എടുത്തു കൊണ്ടു വരൂ എന്നു കൂടി വേണ്ടതാണ്) പണ്ടു നാം കൊണ്ടുള്ള=നാം, മുമ്പൊരിക്കൽ വാങ്ങീട്ടുള്ള. ആഭരണത്രയം=മൂന്ന് ആഭരണങ്ങളും. 217.വിരയെ=വേഗത്തിൽ (ആ ആഭരണത്രയത്തെ വിവരി

ക്കുന്നു).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/267&oldid=157382" എന്ന താളിൽനിന്ന് ശേഖരിച്ചത്