ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-75-

218. വിവിധമണിഖചിതം = പലതരം രത്നങ്ങൾ പതിച്ചതു്. 219. കനകകൃതവിമലതരകാഞ്ചിക = സ്വർണ്ണംകൊണ്ടുണ്ടാക്കിയ ശോഭയുള്ള അരഞാണു് (പൊന്നുംനൂൽ ) കങ്കണാദ്യാഭരണങ്ങൾ = വള മുത ലായ ആഭരണങ്ങൾ. (ഇങ്ങനെ വിവരിച്ചുവന്നപ്പോൾ നാലുതരമായിരി ക്കുന്നു. അതിനാൽ കങ്കണാദ്യാഭരണങ്ങൾ മുമ്പിൽ വാങ്ങിയതിൽ പെട്ടവ യല്ലെന്നു വിചാരിക്കണം. അതിനാണു് 'മറ്റുള്ളതും 'എന്ന പദം പ്രയോ ഗിച്ചിരിക്കുന്നതു്. ) 223. രഭസം =പരിഭ്രമം. പത്രമുദ്രാദികളെപ്പറ്റി ചോദിപ്പാനുള്ള തിടുക്കം.

224. മധുരതരനൃപതിഗിരം= (രേ.സ്രീ. ദ്വി.ഏ)  അതി ഭംഗി

യിലുള്ള രാജാവിന്റെ വാക്കിനെ. 228. ഉറപ്പിച്ചുപോന്നു = ഉറപ്പിച്ചുകൊണ്ടിരുന്നു. 229. സർവ്വനയജ്ഞർ = നീതിശാസ്ത്രപണ്ഡിതന്മാരിൽ. 231. മലയപതിമുഖനൃപതിവീരർ = മലയരാജാവു മുതലായ വീരന്മാർ. 533. ഈർഷ്യ വെടിഞ്ഞു് = ക്ഷമയില്ലായ്മയെ വിട്ടു് . (ക്ഷമയോ ടെ ) അക്ഷാന്തരീർഷ്യം എന്നമരം. 236. ഇഹ= ഇവിടെ (ഇവിടെനിന്നു് ) 233. കുറ്റമില്ല =കുറവില്ല . 239. ചരരിൽ = ദൂതന്മാരിൽ. ലേഖനം = എഴുത്തു് . തൽപുരത്തി ന്നു് = കസുമപുരത്തിലേയ്ക്കു. തോന്നീല മാനസേ = മനസ്സിൽ ഓർമ്മയില്ല. 243. കിം ഇദം ഇതി വദ സുമുഖ! സിദ്ധാർത്ഥക! = സുമുഖ! സി ദ്ധാർത്ഥക! ഇദം കിം ഇതി = ഇതു് എന്തെന്നു വദ =പറക. ( ക്രിയ.ലോട്ട് . പരമസ്മൈപദം. മ.പു.ഏ.വ ) കല്യാണശീലൻ = സുശീലൻ. 244. നയനജലം =കണ്ണുനീർ . വാർത്തു് = ഒഴുക്കി . 246. തവ മനസി നിഹിതം അഖിലം = അങ്ങയുടെ മനസ്സിൽ ഗൂഢമായി വച്ചിരുന്നതെല്ലാം. 247. അയിസുമുഖ! മമ മനസി കീദൃശം ചിന്തിതം = എന്റെ മ നസ്സിലെ വിചാരം എങ്ങനെയുള്ളതാണു് ? 248. വിവശമൊടു = പരവശതയോടുകൂടി .

249. കല്പിച്ചിരുന്നതു്  = (ബഹുമാനത്തിൽ ) എന്നോട് പറഞ്ഞി

രുന്നതു്. 250. ആത്മസചിവനെ = തന്റെ മന്ത്രിയെ (ഭാഗുരായണനെ )

251. അധികഭയവുമുരുലജ്ജയും = വളരെ പേടിയും വലിയ നാ

ണവും. പേടി, അടികൊണ്ടെങ്കിലോ എന്നു വിചാരിച്ചു :നാണം, അമാത്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/268&oldid=157383" എന്ന താളിൽനിന്ന് ശേഖരിച്ചത്