ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-78-

297. ചണകസുതവടുവ ചനഭേനേംകൊണ്ടു് =ചാണക്യവടുവി ന്റെ വാക്കുകളെക്കൊണ്ടുള്ള ഭേദനം - യോജിച്ചു നില്ക്കുന്നവരെ തമ്മിൽ അ കറ്റുക എന്ന മൂന്നാമത്തെ അപായം - ഹേതുവായിട്ടു് . (അങ്ങനെയല്ലെ ങ്കിൽ ശകടദാസൻ ഒരിക്കലും ഇച്ചതി ചെയ്യുന്നതല്ല )ശത്രുക്കളോടു = ചാ ണക്യ ചന്ദ്രഗുപ്തന്മാരോടു .സന്ധിച്ചു് = യോജിച്ചു് 299. വിവശം = പരവശതയോടെ . 301. വിവിധമണിഗണഖചിതം = പലവിധ രത്നങ്ങൾ പതി ച്ചതു് . ഇദം= ഇതു്. വക്രമതി = വളഞ്ഞ ബുദ്ധിയോടുകൂടിയവൻ. 302. കൊണ്ടേൻ = (ഞാൻ ) വിലക്കുവാങ്ങി. 303. അധികതരരഭസഭരം= ( ക്രി.വി ) വളരെ പരിഭ്രമത്തോടു കൂടി. 304. ജനകസതതധൃതം = അച്ഛനാൽ എപ്പോഴും ധരിക്കപ്പെട്ടിരു ന്നതു് (അച്ഛനണിഞ്ഞിരുന്നതു് ). മൌര്യൻ = ചന്ദ്രഗുപ്തൻ . ഹസ്തഗതം =

കൈയിലായതു് . (പർവ്വതകരാജാവു  കുസുമപുരത്തിൽ വെച്ചു  വിഷകന്യക  നി

മിത്തം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വത്തെല്ലാം അനുജനായ വൈ രോധകന്റെ അധീനത്തിലായി. ആ വൈരോധകൻ പട്ടണപ്രവേശാവ സരത്തിൽ ആനപ്പുറത്തുനിന്നു ദാരുവർമ്മാവിന്റെ കൂടപ്രയോഗംകൊണ്ടു നി ര്യാണം പ്രാപിച്ചു . പർവ്വതപുത്രനായ താൻ (മലയകേതു) ഭയപ്പെട്ടു കുസുമ പുരത്തിൽനിന്നു് സർവ്വസ്വവും കൈവിട്ടോടിപ്പോയി. ഇതോടുകൂടി അവരു ടെ മുതലെല്ലാം . ചന്ദ്രഗുപ്തനടങ്ങി - എന്നു വിവേകം . 305. ധരണിസുരർ = ബ്രാഹ്മണർ . കൊണ്ടു = വിലക്കുവാങ്ങി .ച ന്ദ്രഗുപ്തന്റെ കൈയിലിരുന്നിരുന്ന ആഭരണം ബ്രാഹ്മണർ വില്ക്കാനവകാ ശമുണ്ടോ? ചക്രവർത്തിയായ ചന്ദ്രഗുപ്തനു് ആ ആഭരണം വിറ്റു വല്ല ലാ ഭവും സമ്പാദിക്കേണ്ടതുണ്ടോ? - ഇതെല്ലാം ശുദ്ധമേ കളവുതന്നെ - എന്നു ഞാൻ കരുതുന്നു. 807. ശഠൻ =വക്രബുദ്ധി. കഠിനഹൃദയൻ = ക്രൂരബുദ്ധി . 308. അചല................ദശാന്തരേ = (അ,ന.സ.ഏ. ) പർവ്വത രാജപുത്രനായ മലയകേതുവിന്റെ വാക്കു കേട്ടപ്പോൾ . അന്ധനായേൻ = ഞാൻ കഥയില്ലാത്തവനായിത്തിർന്നുവല്ലൊ . ബ്രാഹ്മണരുടെ ആഭരണവിക്ര യവും സിദ്ധാർത്ഥകന്റെ ആഗമനവും കളവാണെന്നറിഞ്ഞില്ലല്ലോ. 309. അചല.............ഭൂഷണം = പർവ്വതരാജാവിന്റെ ന ല്ല ആഭരണം . 310. ആര്യദോഷപ്രയോഗങ്ങൾ = ആര്യന്റെ (ആര്യ ചാണക്യ ന്റെ ) ദോഷപ്രയോഗങ്ങൾ (ദുഷ്പ്രയോഗങ്ങൾ ) . ആശ്ചര്യം = അത്ഭുതം തന്നെ. ഇവിടെ 'ആര്യദോഷപ്രയോഗങ്ങളും ' എന്നതിനു് 'ആര്യഭേദപ്രയോഗങ്ങ

ളും ' എന്നർത്ഥമേ വിചാരിച്ചിട്ടുള്ളുവെന്നു തോന്നുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/271&oldid=157386" എന്ന താളിൽനിന്ന് ശേഖരിച്ചത്