ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-79-

311. ലിഖിതകരലേഖ =എഴുതപ്പെട്ട കൈയെഴുത്തു് . എന്റെ അല്ലെന്നു് =ഞാൻ അയക്കുന്നതല്ലെന്നു് . 312. പ്രണയം അറുത്തുകളഞ്ഞു് = സ്നേഹം കൈവിട്ടു് . 313. അഖില...........ചരണനാം =സകല രാജാക്കന്മാരാ ലും നമസ്കരിക്കപ്പെടുന്ന പാദങ്ങളോടു കൂടിയവൻ ( ചക്രവർത്തി ). 314. ശിരസി = (സ.ന.സ.ഏ) തലയിൽ , മമ =എന്റെ . ലി ഖിതം = എഴുതപ്പെട്ടതു് . ഇദം=ഇതു് ( ഇതു് എന്റെ തലയിലെഴുത്താണു് എ ന്നുതന്നെ പറയേണ്ടതുള്ളു .) 315. അന്ധൻ =എന്തു ചെയ്യേണ്ടുവെന്നു് അറിയാത്തവൻ . 316. ശൈലേശ്വരാത്മജൻ = മലയകേതു . ആര്യനോടൊന്നു ചൊല്ലുന്നു (ഞാൻ )എന്നു യോജ്യം . ഇവിടെ' ആര്യൻ 'എന്നതു പൂജകവി ശേഷണമായിട്ടു പ്രയോഗിച്ചുവന്നിരുന്ന പതിവനുസരിച്ചു ചേർക്കപ്പെട്ടതാ ണു്. മഹാകുലകുലീനാര്യ സഭ്യസജ്ജനസാധവഃ എന്ന അഭിധാനപ്രകാ രം ആര്യശബ്ദത്തിനു പൂജ്യൻ എന്നർത്ഥം സിദ്ധം. 317. ആര്യനല്ലാ ഞാൻ അനാര്യനത്രേ ദൃഢം = ഇതുവരെ മുൻപ റഞ്ഞ സംഗതികളെക്കൊണ്ടു ഞാൻ 'ആര്യൻ 'എന്ന വിശേഷണത്തിനു് അർഹനല്ല – അനാര്യൻ തന്നെ. 318. ക്ഷുദ്രമതേ!=( ഇ.പു.സം.പ്ര.ഏ) ദുർബുദ്ധിയായുള്ളോ വേ! സ്വാമിപുത്രൻ = സ്വാമി (രാജാവ് )യുടെ പുത്രൻ . നന്ദവംശരാജാവി ന്റെ പരമ്പരയിലുണ്ടായവനാകകൊണ്ടിങ്ങനെ പറഞ്ഞതാകുന്നു. മൌ ര്യൻ = ചന്ദ്രഗുപ്തൻ . 319. രിപുതനയൻ =ശത്രുവിന്റെ പുത്രൻ -( പർവ്വതകരാജാവ് നന്ദരാജാക്കന്മാരുടെ ശത്രുവും, രാക്ഷസൻ നന്ദപക്ഷക്കാരനുമായിരുന്നതി നാൽ ശത്രുത്വേന നിർദ്ദേശിച്ചു . ചന്ദ്രഗുപ്തൻ നന്ദശത്രുവാണെങ്കിലും , സ്വ സ്വാമിപുത്രപരമ്പരയിലുള്ളവനാകകൊണ്ടു ശത്രുത സാരമില്ലെന്നു് അഭി പ്രായം.) രോഷം = ദ്വേഷം . 320. അഭിമതം= സമ്മതം . അധികതരവിത്തം = അനവധി ധ നം. ആദരാൽ =ബഹുമാനത്തോടെ . മന്ത്രിപദം= മന്ത്രിസ്ഥാനം 321. മരുവുമളവു് = വസിക്കുമ്പോൾ . മുറ്റും അനാര്യൻ അ ത്രേ= നീചൻതന്നെ .

323.കുസൃതികൾ = ഏഷണിപ്രയോഗങ്ങൾ . ഭവാനു് അത്രേ= 

അങ്ങക്കുതന്നെയാണു്. വിവേകം= സത്യാസത്യജ്ഞാനം . (അല്ലെങ്കിൽ ശത്രു മിത്രജ്ഞാനം. ) 324. ഗിരിനൃപതിതനയ! =ഹേ പർവ്വതരാജപുത്ര ! വിധിവില സിതം ഇതൊക്കവേ = ഇതെല്ലാം ദൈവവിലാസംതന്നെ. ബന്ധുവിനെ ശ

ത്രുവെന്നും ശത്രുവിനെ ബന്ധുവെന്നും ഇല്ലാത്ത സംഗതികളെ വാസ്തവമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/272&oldid=157387" എന്ന താളിൽനിന്ന് ശേഖരിച്ചത്