ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-80-

ണെന്നും ഉള്ളവയെ ഇല്ലാത്തവയാണെന്നും തോന്നുവാനിടവന്നതും മറ്റും ദൈവവിലാസം തന്നെ . കൌടില്യദോഷം പറയേണമോ വൃഥാ = വെറുതെ ചാണക്യന്റെ ദോഷമാണെന്നു പറയേണ്ടതില്ല. കേവലം ഒരു മനുഷ്യനാ യ ചാണക്യന്റെ കുടിലകർമ്മങ്ങൾക്കു് ഇത്രയും ഫലസിദ്ധിയുണ്ടാവാനൊ രിക്കലും തരമില്ല. ഇതെല്ലാം ദൈവത്തിന്റെ കളിയാണു് . അല്ലെങ്കിൽ താനും ചാണക്യനെപ്പോലെതന്നെ പല നീതിതന്ത്രങ്ങളും പ്രയോഗിക്കാ തിരുന്നില്ല. അതെല്ലാം വിഫലമാവുകയും ചാണക്യൻ പ്രയോഗിച്ചതെല്ലാം സഫലമാവുകയും ചെയ്തു. അതുകൊണ്ടു ദൈവാനുകൂല്യമില്ലാഞ്ഞാൽ പു രുഷകാരം സഫലമാകുന്നതല്ലാ എന്നുള്ള ആപ്തവചനത്തെത്തന്നെ രാക്ഷ സൻ സമ്മതിക്കുന്നു.

325. അതികുപിതൻ = വളരെ കോപിച്ചവൻ . അത്യന്തരൂ

ക്ഷൽ = അതി ക്രൂരഭാവത്തോടു കൂടിയവൻ. 326. അലം അലം = ( അവ്യ) മതി മതി .ഇതൊക്കെവേ വിധി വിലസിതം ( ആകുന്നുവോ ? എന്നു് ആക്ഷേപം ). ദുർന്നയരീതികൾ = ദുർന്നീതി തന്ത്രങ്ങളുടെ സ്വഭാവങ്ങൾ . 327. കൊടിയ= ഭയങ്കരമായ. കാന്തിഏറും = ശ്രീമാനായ . 328. കുടിലതരഹൃദയ! ശഠ! = വക്രബുദ്ധിയായ ദുഷ്ട! കൂറു് ഒ ത്തു് ഇരിക്കുന്ന കാലത്തു് = സ്നേഹത്തോടെയിരിക്കുമ്പോൾ . 239. അരികളൊടു ചേർന്നുകൊണ്ടു് =ചന്ദ്രഗുപ്തപക്ഷത്തിലേക്കു യോജിച്ചു് .( അല്ലെങ്കിൽ ചിത്രവർമ്മാദികളായ പഞ്ചരാജാക്കന്മാരോടുകൂടി ) 330. കമ്പംകലർന്നു് = ഭയത്തോടുകൂടി. അതിനുസമം = പർവ്വതക വധം ചെയ്യിച്ചതു ഞാനാണെന്നും ഇപ്പോൾ അങ്ങയെ കൊല്ലാൻ ഞാൻ ശ്രമിക്കുന്നുവെന്നും ഉള്ളതിനു തുല്യം. 331. 'അഹോ ! കൂനിൽകുരുവെന്നതുപോൽ പുനരിതും' എന്നു രാക്ഷസന്റെ വിചാരം . കൂനിൽ കുരുപോലെ - പണ്ടേതന്നെയുണ്ടായിരു ന്ന ഒരു ദോഷത്തിന്റെ മേലെ പെട്ടെന്നുണ്ടായ വേറൊരാപത്തും കൂടി.ഇ തു മലയാളത്തിലും സംസ്കൃതത്തിലും നടപ്പുള്ള ഒരു ശൈലിപ്രയോഗമാണു്. ഗാണ്ഡസ്യോപരിപിടകാപി സംവൃത്താ എന്നു ശാകുന്തളം. 332. ഇതി മനസി വിവശമൊടു =ഇങ്ങനെ മനസ്സിൽ പരവ ശതയോടുകൂടി . 383. ആഹന്ത!= (അവ്യ) കഷ്ടം! . വീരശിഖാമണേ! =വീരന്മാ രിൽ അഗ്രഗണ്യനായുള്ളോവേ! 334. സകലഖലകുലവൃഷഭ! =സകല ദുർജ്ജനങ്ങളിലുംവെച്ചു് അഗ്രേസരനായുള്ളോവേ!

335. നൃപതികുലതിലക! = രാജശ്രേഷ്ഠ ! തവ =(അങ്ങയുടെ )










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/273&oldid=157388" എന്ന താളിൽനിന്ന് ശേഖരിച്ചത്