ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-82-

ഏതു ക്രൂരകർമ്മം ചെയ്പാൻ മടിയില്ലല്ലൊ. അതിനാൽ നിയും ഒരു രാക്ഷ സൻതന്നെയെന്നു ( ഗുണസാമ്യത്താൽ )ഞാൻ വിചാരിക്കുന്നു എന്നു താൽ പര്യം. 361. കടകം =കൂടാരം . അലങ്കാരം= ആഭരണം . അഞ്ജസാ= വേഗത്തിൽ (അവ്യ) . 362. ദുർന്നയം = കപടതന്ത്രം 364. രൂക്ഷതയോടു് = ക്രുരതയോടുകൂടി. 366. അഥ സഃ ഖലു രാക്ഷസാമാത്യനും = അനന്തരം ആ രാക്ഷ സാമാത്യനാകട്ടെ . കരവാളു് = വാള് . വാളും കയ്യിലെടുത്തുകൊണ്ടു്. 367. ഗമനം ഒരുദിശി മനസി യാതൊരു നിശ്ചയവും കൂടാതെ=ഇന്ന ദിക്കി ലേക്കാണു പോകേണ്ടതെന്നു മനസ്സിൽ യാതൊരു നിശ്ചയവും കൂടാതെ . ക്ലേശിച്ചു് =വ്യസനിച്ചു് . 368. അമിതകരബലമുടയ =വളരെ കൈയൂക്കുള്ള . നിഹതർ = കൊല്ലപ്പെട്ടവർ . 369. അഖിലസുഹൃദറുകുലകൾ = എല്ലാ ബന്ധുക്കളുടേയും കഷ്ട മായ വധം . 370. കിമപി മയി കരുണ നഹി ദൈവത്തിനും =ഈശ്വരനും മയി (എന്നിൽ )കിമപി (ഒട്ടു് , അല്പംപോലും )കരുണ നഹി (ഇല്ലല്ലൊ ). മ നുഷ്യർക്കാർക്കും എന്റെ നേരേ കരുണയില്ലാതായി. പരമകാരുണികനായ ദൈവത്തിനും കരുണയില്ലാതായല്ലൊ . അല്ലെങ്കിൽ എന്നെ ഈ കഷ്ടാവ സ്ഥകളെല്ലാം അനുഭവിപ്പാനായിട്ടു ജീവിപ്പിച്ചിരുത്താതെ കഴിക്കായിരുന്നി ല്ലെ? എന്നു വ്യസനാധിക്യത്താൽ ആത്മോപാലംഭം ചെയ്യുന്നു. 371. അടവിതലം= കാടു് . തപിക്ക = തപസ്സുചെയ്ക. അന്തരം = (അവ്യ) മനസ്സിലെ . വൈരം = ദ്വേഷം . (ശത്രുക്കളോടുള്ളതു ) രാഗദ്വേഷാ ദികളെ ത്യജിക്കാതെ മനഃശുദ്ധിയുണ്ടാകയില്ല.മനഃശുദ്ധിയില്ലാത്തവരുടെ തപസ്സം നിഷ്ഫലം തന്നെ . അതിനാൽ തപസ്സിനു ഞാൻ ഇപ്പോൾ അർഹ നല്ല എന്നു സാരം . 372. മമ =എന്റെ . ധരണിപതികളുടെ =രാജാക്കന്മാരുടെ . സ ഹഗമനം =അനുഗമനം .അതായതു മരണംതന്നെ . അതും ശരിയല്ലെന്നു പറയുന്നു . മുറ്റുമരികുലം= ശത്രുവംശം . ജീവിച്ചിരിക്കുമ്പോൾ = ശത്രുവംശ വിനാശം വരുത്താതെ സ്വാമ്യനുഗമനം ഒരു ശൂരനും ഉത്തമനുമായ സ്വാ മിഭക്തനു വിഹിതമല്ല . അതു താഴെ പറയുന്നു. 373. യുവതിജനചരിതം ഇദം= ഇതു സ്ത്രീകളുടെ സ്വഭാവമാ ണു് . പുരുഷന്മാരിൽ ഒരുത്തനും യോജിച്ചതല്ല. എന്നാൽ യുദ്ധംചെയ്തു മ

രിക്കാമെന്നു വിചാരിച്ചാലതിനും തരമില്ലെന്നു പറയുന്നു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/275&oldid=157390" എന്ന താളിൽനിന്ന് ശേഖരിച്ചത്