ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം-അദ്ധ്യായം 1 9 കാരഃ . ഇതിവർണ്ണസ്വരാധികാരൌ യഥാവദുക്തൌ മുമൂർഷുതാജ്ഞാ നാത്ഥമിതി. 18

    ഭവന്തി ചാത്ര.

യസ്യ വൈകാരികോ വർണ്ണം ശരീര ഉപജായതേ അർദ്ധേ വാ യദി വാ കൃൽസ്നേ നിമിത്തം ന ച നാസ്തി സം. 19 നീലം വാ യദി വാ ശ്യാവം താമ്രം വാ യദി വാരുണം മുഖാർദ്ധമന്യഥാ വർണ്ണോ മുഖാർദ്ധേ രിഷ്ടമുച്യതേ. സ്നേഹോ മുഖാർദ്ധേ സുവ്യക്തോ രൌക്ഷ്യമർദ്ധമുഖേ മൃശം 20 ഗ്ലാനിരർദ്ധേ തഥാ ഹർഷോ മുഖാർദ്ധേ പ്രേതലക്ഷണം. 21 തിലകാം പിപ്ലവോ വ്യങ്ഗാ രാജയശ്ച പൃഥഗ്വിധാം ആതുരസ്യാശു ജായന്തേ മുഖേ പ്രാണാൻ മുമുക്ഷതം . 22 _______________________________________ കാരങ്ങളെ പ്രത്യേകം വിവരിച്ചതിന്റെ പ്രയോജനം മരണലക്ഷ ണത്തെ തിരിച്ചറിയുവാൻവേണ്ടിയുമാകുന്നു. * ഈ വിഷയത്തിൽ താഴെ പറയുന്ന വചനങ്ങളെക്കുടെ ഗ്ര ഹിച്ചിരിക്കുകയും വേണം.

19-  ഒരുവന്ന്   ശരീരത്തിന്റെ ഏതെങ്കിലും   ഭാഗത്തിലോ 

ശരീരമാസകലമോ യാതോരു പ്രത്യേകകാരണവുംകൂടാതേ വൈകാ രികമായ വർണ്ണം സംഭവിക്കുന്നതായാൽ അവൻ മരിച്ചകൂട്ടത്തിലാ യി എന്നറിയണം * 20-ഒരുവന്റെ മുഖത്ത് ഏതെങ്കിലും ഒരു ഭാഗത്ത് , നീലവർണ്ണമോ കരിവാളിപ്പോ ചെമ്പിൻനിറമോ അരുണ നിറമോ സംഭവിച്ചാൽ അവന്റെ മരണലക്ഷണങ്ങൾ പരിപൂർണ്ണ​ ങ്ങളായിരിക്കുന്നുവെന്നറിയണം * 21- മുഖത്തിന്റെ ഒരു ഭാഗത്തു സ്നിഗ്ദ്ധതയും മറ്റുഭാഗത്തു ത്രക്ഷതയും വ്യക്തമായി പ്രകാശിക്കുക യും അതേവിധം മുഖാർദ്ധത്തിൽ ഗ്ലാനിയും മുഖത്തിന്റെ മറ്റു ഭാഗ ത്തു ഹർഷവും പ്രകാശിച്ചു കാണുകയും ചെയ്താൽ അവന്റെ പ്രേതംത ന്നെയാണന്നു ഗ്രഹിക്കണം - അവന്റെ മരണം അത്യന്തംഅടുത്തി രിക്കുന്നു എന്നും ധരിക്കണം * 22 -രോഗം പിടിച്ചു മരിക്കാറായ വന്റെ മുഖത്തു പെട്ടന്നു പലപ്രകാരത്തിലുമുള്ള കാക്കപ്പുള്ളി മറ

2 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/20&oldid=157602" എന്ന താളിൽനിന്ന് ശേഖരിച്ചത്