ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധിഷ്ഠാനമായിരിക്കുന്ന ശരീരത്തിന്റെ ഉൽപ്പത്തിയെപ്പറ്റി വിവരി ച്ചിരിക്കുന്നു. മനുഷ്യന്റെ ജീവനം പൂർവ്വജന്മത്തിങ്കൽ ചെയ്തിരിക്കു‌ ന്ന കർമ്മങ്ങളുടെ ഫലാനുഭവത്തിനുവേണ്ടിയാകുന്നു. 'പൂർവ്വകർമ്മഫലം ഭോക്തും ജന്തോർയ്യ ഇഹ ജീവനം' എന്ന് ആപ്തവചനവുമുണ്ട്. ഈ പ്രാരബ്ധകർമ്മത്തെ അനു ഭവിച്ചുതീർന്നാൽ പാഞ്ചഭൌതികമായ ശരീരവും നശിച്ചുപോകുന്നു. എന്നാൽ ആ ശരീരനാശത്തോടുകൂടി നൊമ്മടെ ആത്മാവു നശി ക്കുന്നില്ല.ആയത് സഞ്ചിതകർമ്മത്തിന്റെയും ഇഹാർജ്ജിതകർമ്മത്തി ന്റെയുംകൂടി നാശത്തിങ്കലാണ് നശിക്കുന്നത്.എന്നാൽ ആത്മാവി ന്നു നാശമെന്നു പറയുന്നത്, പരമാത്മാവിനോടുകൂടിയുള്ള ഐക്യ പ്രാപ്തി മാത്രമാകുന്നു, അഭാവമല്ല. പരിണാമവുമല്ല. ഘടാകാശവും മഹാകാശവും ഒന്നായിത്തീരുന്നതുപോലെ ഉള്ള ഐക്യപ്രാപ്തി മാ ത്രമാകുന്നു.അതുകൾ രണ്ടും വെവ്വേറയാണെന്നു തോന്നുന്നത് ഘ ടംനിമിത്തമുളള ആവരണത്താലാകുന്നു. അതുപോലെ ജീവാത്മാ വ് പരമാത്മാവിൽനിന്ന് വേറയാണെന്നു തോന്നിക്കുന്ന ആവര ണം ലിംഗശരീരമാകുന്നു. അതു പ്രാരബ്ധകർമ്മംകൊണ്ടുണ്ടാകുന്നതു മാണ് . എന്ന പ്രാരബ്ധകർമ്മം അനുഭവിച്ചുതന്നെ നശിക്കണം. അതു നശിക്കുമ്പോൾ ശരീരവും നശിക്കുന്നു. ലിംഗശരീരം നശിക്ക ണമെങ്കിൽ സഞ്ചിതകർമ്മവും ഇഹാർജ്ജിതകർമ്മവുംകൂടി നശിക്കണം. "നാഭുക്തം ക്ഷീയാതെ കർമ്മ കല്പകോടിശതൈരപി." എന്ന് ആപ്തവാക്യമുണ്ട്. ഇതിലെ കർമ്മപദംകൊണ്ട് പ്രാരബ്ധകർമ്മ ത്തിനെ ഗ്രഹിക്കണം. സഞ്ചിതകർമ്മത്തെ ഗ്രഹിക്കേണ്ടതില്ല. ഇ ഹാർജ്ജിതകർമ്മത്തെയും ഗ്രഹിക്കേണ്ടതില്ല. "ജ്ഞാനാഗ്നിഃ സർവ്വകർമ്മാണി ഭസ്മസാൽ കരുതേർജ്ജുന" എന്ന വചനത്തിലെ കർമ്മപദം സഞ്ചിതകർമ്മങ്ങളേയും ഇഹാർജ്ജി തകർമ്മങ്ങളേയും പറയുന്നു. ഈ രണ്ടു വചനങ്ങൾക്കും അന്യോന്യം വിരോധമില്ലേ?എന്നുള്ള ചിലരുടെ ആക്ഷേപവും ഈ അർത്ഥകല്പ

നകൊണ്ടു സമാധാനിക്കപ്പെടുന്നു. ഈ പ്രാരബ്ധകർമ്മം അനുഭവിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/4&oldid=157620" എന്ന താളിൽനിന്ന് ശേഖരിച്ചത്