ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

viii വനായ ചീത്തലച്ചാത്തനാരാണെന്നു തെളിയുന്നതിനാലും ഇളങ്കോവടികളുടെ കാലം കടൈച്ചങ്കപ്പലവന്മാരുടെ കാലമാണെന്നു നിർണ്മയിക്കപ്പെടുന്നു.ആ കടൈച്ചങ്കപ്പലവുിൽ മുഖ്യനും മധുരകണക്കായനാരുടെ മകനുമായ നൽകീരൻ 'ഇറയനാരകപ്പൊരു' എന്ന ഗ്രന്ഥത്തിന്നു താനെഴുതിയ വ്യാഖ്യാനത്തിൽ ഈ ഗ്രന്ഥത്തിൽ കനാൽവരിയെന്ന ഏഴാംഗാഥയിൽ നിന്നും മൂന്നുവരിപ്പാട്ടുകളെ ഉദ്ധരിച്ചുദാഹരിച്ചിരിക്കുന്നു.( അവ ഈ പരിഭാഷ പൂർവ്വഖണ്ഡം മൂന്നാംവരിപ്പാട്ടിൽ ഒന്നും രണ്ടും പംക്തികളും ഉത്തരഖണ്ഡം മൂന്നാംവരിപ്പാട്ടിൽ അഞ്ചാംപംക്തിയുമാകുന്നു.)

ഇളങ്കോവടികളുടെ ജേഷ്ഠനായ ചെങ്കട്ടവൻ ചാരിത്രദേവതയായ കണ്ണകീദേവിക്കു കോവിൽ കെട്ടി ഉത്സവം കൊണ്ടാടിയ കാലത്തു ലങ്കയ്ക്കുരചനായ ഗജബാഹുവും അവിടെ സന്ധിച്ചിരുന്നുവെന്നു വരന്തര ഗാഥയാലും ആ ഗജബാഹുവും കണ്ണകീദേവിക്കു കോവിൽകെട്ടി ഉത്സവം നടത്തിയതായി ഈ ഗ്രന്ഥത്തിന്റെ കഥാമുഖത്തിലുള്ള പരിശിഷ്ടത്താലും അറിയപ്പെടുന്നു. ഇന്നേക്കു ഏറക്കുറയേ 1800 വർഷങ്താ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/11&oldid=157725" എന്ന താളിൽനിന്ന് ശേഖരിച്ചത്