ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

​X ക്കുംകാലത്തു് ഒരിക്കൽ അന്നത്തെ ഭാഷാപരിഷ്കരണകമ്മിറ്റിയിലെ കാര്യദർശി ശ്രീമാൻ വി.കെ.അച്ചുതമേനോൻ ബി.എ എൽ.ടി,അവർകളുമായുണ്ടായ സംഭാഷണത്തിൽ പ്രസംഗവശാൽ ഈ ഗ്രന്ഥങ്ങളെ സംബന്ധിച്ചു ഞാൻ ചിലതു പ്രസ്താവിക്കുകയുണ്ടായി.അതിന്റെ ഫലമായി ഈ ഗ്രന്ഥങ്ങളെ പരിഭാഷപ്പെടുത്തുവാൻ അദ്ദേഹം എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.

മേൽപറഞ്ഞ ഗ്രന്ഥങ്ങളിൽ മണിമേഖല തർജ്ജമചെയ്തുകൊടുക്കുകയും കമ്മിറ്റിയിലി‍ നിന്നു് അതു രണ്ടുകൊല്ലങ്ങൾക്കു മുമ്പെ അച്ചടിച്ചു പ്രസിദ്ധപ്പെടുക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളും കമ്മിറ്റി പ്രതീക്ഷിച്ചിരുന്ന സമയത്തിനുള്ളിൽ തയ്യാറാക്കിക്കൊടുപ്പാൻ എനിക്കു സാധിച്ചിട്ടില്ല. രണ്ടു ഗ്രന്ഥങ്ങളും കമ്മിറ്റി പ്രതീക്ഷിച്ചിരുന്ന സമയത്തിനുള്ളിൽ തയ്യാറാക്കികൊടുപ്പാൻ എനിക്കു സാധിച്ചിട്ടില്ല. ഈ രണ്ടു ഗ്രന്ഥങ്ങളും കഠിന്യവിഷയത്തിൽ ഒന്നിനോടൊന്നു മത്സരിച്ചുനിൽക്കുന്നതിനാലും എനിക്കു നിരന്തരമായി ഈ വിഷയത്തിൽ പ്രവൃത്തിയെടുപ്പാൻ സാധിക്കാഞ്ഞതിനാലും കുറേ കാലതാമസം നേരിട്ടതാകണം. എന്നാൽ ഇതിന്റെ ഗ്രന്ഥവിസ്താരം മണിമേഖലയിൽ ഏതാണ്ടു മുന്നിരട്ടിച്ചതാകയാലും രണ്ടിന്നും വേണ്ടിവന്ന സമയം ഏതാണ്ടു തുല്യമായിരിക്കുന്നതിനാലും ഇതിന്റെ ഭാഷാന്തരീകരണത്തിൽ പൂർവ്വാപേക്ഷയാ ഞാൻ ജാഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/13&oldid=157727" എന്ന താളിൽനിന്ന് ശേഖരിച്ചത്