ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

91

                എട്ടാം ഗാഥ

ന്മാർ വാഴുന്നതും ശീതളസലിലസമൃദ്ധിയോടെ വി ളങ്ങുന്നതുമായ തമിഴ് നാട്ടിൽ മധുര, ഉറയര്, വ ന്ജി, പുകാർ എന്നീ നാലുനഗരങ്ങൾക്കും നാഥനാ യി മലയമാരുതനാകുന്ന രഥം, കിളിയാകുന്നതുര ഗം, സന്ധ്യയാകുന്ന ഗജം, സ്ത്രീജനമാകുന്ന പദാ തി ഇങ്ങിനെ ചതുരെഗസേനയോടുംകൂടി പുകാരിൽ വാണരുളി പുകഴാർന്ന മന്മഥമഹീപതീക്കും പ്രീതിയും പ്രമോദവും നൽകുന്ന വസന്തമാകുന്ന യുവരാജാവു സന്നിഹിതനായി. മലയാചലവാസിയായ അഗ സ്ത്യമാമുനിയാലലയ്ക്കപ്പെട്ട മന്ദമാരുതനാകുന്ന ദൂ തൻ അറിവുകൊടുത്തപ്രകാരം"കാമന്റെ സൈ നികന്മാരെല്ലാം പടക്കോപ്പണിഞ്ഞ് (സ്ത്രീകൾ വ സന്തകലോചിതങ്ങളായ വസ്ത്രാദ്യങ്ങളണിഞ്ഞ്) _____________________________ ടേഴും, മധുരനാടേഴും, മുൻപാലനാടേഴും, പിൻപാലനാടേഴും, കുൻറനാടേഴും, കുണകാരനാടേഴും, കുറുമ്പനനാടേഴും, കൂടി സ മ്പഝമൃദ്ധിയുളള നാൽപ്പത്തൊമ്പത് നാടുകളും കുമരി, കൊല്ലം, മുതലായ മലനാടുകളും, കാടും, പുഴയും, പതിയും, കുമരിമല യുടെ വടക്കേ താഴ്വരയും കടലെടുത്തുപോകയും അതോടുകൂ ടി ആ തമിഴ് സംഘവും നാമാവശേഷമായ്പോകയും ചെയ്തു. അതിന്നുമുൻപ് തമിഴ്നാട്ടിന്റെ അതിരുകൾ കുണക്കടൽ, കു മരി, കടക,വെങ്കടം-കിഴക്ക് പൂർവസമുദ്രവും, തെക്കു കുമരി നാടും, പടിഞ്ഞാറുകുടകും, വടക്കു വെങ്കിടഗിരിയുമായിരുന്നു. ഈ ഗ്രന്ഥനിർമ്മാണവും ഇതിലെ ഇതിവൃത്തവും അന്തിമതമി ഴ് സ്സംഘകാലത്തായത്തായതിനാൽ ഗ്രന്ഥകാരൻ തമിഴ്നാട്ടിന്റെ

അന്നത്തെ സീമതളെ അംഗീകരിച്ചതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/150&oldid=157730" എന്ന താളിൽനിന്ന് ശേഖരിച്ചത്