ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92

          ചിലപ്പതികാരം

സന്നദ്ധരായിരിപ്പിൻ"എന്നുള്ള അർത്ഥം ധ്വനിക്ക ത്തക്കവണ്ണം കുസുമിതലതകളാൽ നിബിഡതമാ യ ഉപവനമാകുന്ന കൈനിലയിലിരിക്കും കുയിലാകു ന്ന കാഹളീയോധൻ സൈനികന്മാർക്കു സാങ്കേതിക മായ വിജ്ഞാപനം. കടലിൽ നീരാടുവാൻ പോയ സമയം പൂമടൽ വിരിഞ്ഞു (തെങ്ങ്, കൈ ത, മുതലായ താലവർഗ്ഗങ്ങളുടെ പൂക്കുലമടൽ വിരി ഞ്ഞു) സുരഭിലമായ ആരാമത്തിൽ വെച്ചുണ്ടായ കോവലന്റെ വിയോഗംമൂലം ഏകാകിനിയായി ത ന്റെ സദനത്തിലേക്കു തിരിച്ച മാധവി വീണ്ടും നാ യകന്റെ സംഗമത്തെ കാംക്ഷിച്ചു കൊണ്ട് വസന്ത കാലോചിതവസതിയായി വാനോടു മുട്ടിനിൽക്കുന് ന്ന മണിമേടയുടെ മേൽത്തട്ടിലുള്ള ചന്ദ്രശാലയുടെ ഒരു വശത്തിലിരിക്കയായിരുന്നു. മനോഹരഭൂഷണ വിഭൂഷിതയായ അവൾ മുത്തും ചന്ദനവും ഇക്കാല ത്തു താൻ നിയമേന ഉപയോഗിച്ചു വരുന്നതാക യാൽ മുൻഹേമന്തത്തിൽ കുങ്കുമത്താൽ അലങ്കരി ക്കപ്പെട്ട ഉരസ്ഥലത്തിൽ ആ മുത്തും ചന്ദനവും ത ന്നെ അണിഞ്ഞു.ഒയ്മ്ബതു വക ആസനങ്ങളി ഒ ടുവിലത്തേതായ പത്മാസനത്തിലിരുന്നു ശ്രുതിപ്പിഴ യില്ലാതെ ശരിപ്പെടുത്തി വെച്ചിട്ടുള്ള വീണ കയ്യി ലെടുത്ത് ആദ്യം കണ്ഠത്താലും പിന്നെ വീണയാലു മായി ക്രമത്തിൽ മധുരമാംവണ്ണം ഗാനംചെയ്തു തു

ടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/151&oldid=157731" എന്ന താളിൽനിന്ന് ശേഖരിച്ചത്