ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98 ചിലപ്പതികാരം കളോടും പ്രതേകം തന്റെ സങ്കടം തീർത്തുതരു വാൻ അപേക്ഷിച്ചതിൽ ആരും അപ്രകാരം ചെ യ്യാഞ്ഞതിനാൽ ചാത്തനെന്ന പാഷണ്ഡഭൈരവ ന്റെ സന്നിധിയിൽ ചെന്നു പാടുകിടന്നു. അവി ടെ ശ്മശാനകോഷ്ടത്തിൽ പ്രേതാശിനിയായ ഢാകി നിയെന്ന പിശാചി കൂരിരുൾകൊണ്ട നിശീഥ ത്തിൽ ഏകാകിനിയായ ആ തരുണിയെ അപഹ സിച്ചുകൊണ്ട്,നിരപരാധിയായ ബ്രാഹ്മണി! കേൾക്കൂ. ജന്മാന്തരത്തിൽ തപംചെയ്യാതവർക്കു ദേ വന്മാരും വരം കൊടുക്കുമാറില്ല ഇത് അസത്യമല്ല; സത്യം തന്നെയാണ്.​​​ ​​​എന്നു പറ‌‌‌ഞ്ഞു ആ ശവ ശരീരത്തെ കാണിപ്പാൻ പറയുകയും ഉടൻ അതി നെ അവളിൽനിന്നപദഹരിച്ചു തന്റെ കക്ഷിയിലി ടുകയും ചെയ്തു. ഇതുകണ്ട് ഇടിനിനാദം കേട്ട ഭ ജംഗിയെപ്പോലെ നടുങ്ങി മനം കലങ്ങി മുറയിടുന്ന മാനേലും മിഴിയോടു ചാത്തൻ,അമ്മേ! നീ മട ങ്ങിപ്പൊയ്ക്കൊൾക. നിന്റെ മാർഗത്തിൽ ഇതാ ആ ബാലൻ ജീവിച്ചുകിടക്കുന്നു. നീ പരിതപിക്കേ ണ്ട. എന്നു പറ‌ഞ്ഞു താൻതന്നെ ആ ശിശുവി ന്റെ രൂപം കയ്ക്കൊണ്ടുകിടന്നു. ബ്രാഹ്മണി ആ മാ യാകുമാരനെ എടുത്തു മാറോടണച്ചു തഴുവി സ്വപു ത്രനെന്നുതന്നെ വിശ്വസിച്ചുങ്കൊണ്ടു സാക്ഷാൽ മാ

താവിന്റെ കയ്യിൽ കൊണ്ടു ചെന്നു കൊടുക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/157&oldid=157737" എന്ന താളിൽനിന്ന് ശേഖരിച്ചത്