ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം ഗാഥ ങ്ങൾ പറയുകയും ചെയ്തു;ആ നാടുവാഴിക്കും നാട്ടി ന്നും നാശം നേരിട്ടു.എങ്കിലും ദുസ്വപ്നമാകയാൽ അപ്പുറം നിന്നോടു പറയുന്നില്ല.ഇങ്ങിനെ ദുഷ്കർമ്മ ഫലമനുഭവിപ്പാനാളായ ഞാൻ ഭർത്തൃസമേതം ല ഭിച്ച ഉത്തമപദവിയെ നീ കേൾക്കുന്നതായാൽ ചി രിച്ചുപോകും" എന്നു പറഞ്ഞു. അപ്പോൾ ദേവ ന്തി,"തോഴി!നീ കണ്ട കിനാവിനെ നിനച്ചു ഖേ ദം വേണ്ടാ;അവൻ നിന്നെ വെറുക്കുകയും ഉണ്ടാ യിട്ടില്ല. നിന്റെ കണവൻനിമിത്തം നിണക്കൊ രു വ്രതഭംഗം വന്നിട്ടുണ്ട്.;തന്നിമിത്തമുള്ള പാ പം അല്പമല്ല. ഈ ദോഷവും നീങ്ങുവാനായി കാ വേരി സമുദ്രസംഗമംചെയ്യുന്ന സ്ഥാനത്തിന്നടു ത്തായി പുഷ്പദളങ്ങൾ പൊഴിഞ്ഞു പരിലസിക്കുന്ന കടൽക്കരപ്പൂഞ്ചോലയിൽ സോമകുണ്ഡം, സൂർയ്യകു ണ്ഡം എന്ന നാമധേയങ്ങളോടുകൂടിയ രണ്ടു* ത ടാകങ്ങളുണ്ടു്;അവയിൽ സ്നാനംചെയ്തു മന്മഥ കോഷ്ഠത്തിൽ ചെന്നു ദർശനംചെയ്യുന്നവർക്കു ജീവ കാലമെല്ലാം ഭർ ത്തൃവിയോഗംവരാതെ വാണിരു ന്ന് ഐഫികഭോഗങ്ങൾ ഭുജിച്ചു സുഖിച്ചിരിക്കാം; മേൽജന്മത്തിലും ഭോഗഭൂമിയിൽ ചെന്നു ജനിച്ചു ഭ ർത്താവിനോടു പിരിയാതെ ദീർഘകാലം സുഖിച്ചി


 *ഇവ തിരുവേലങ്കാട്ടിലുള്ള  സോമതീർതത്ഥവും സൂർയ്യതീ

ർത്ഥവുമാണെന്നു വൃദ്ധന്മാർ പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/160&oldid=157741" എന്ന താളിൽനിന്ന് ശേഖരിച്ചത്