ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

‌ xxi ണ്ഡിതന്നും ദുംവഗാഹമായ രീതിയിലെഴുതപ്പെട്ട ഇതിന്റെ മൂലഗ്രന്ഥത്തെ വിമർശക്കുന്നതിന്നു് എന്നെ പ്പോലെയുള്ളവർ അസമർത്ഥന്മാരാകയാൽ എന്റെ ഈ നിരൂപണം അപർയ്യാപ്തമായിരിക്കേ ഉള്ളു എന്നു പറയേണ്ടതില്ലല്ലോ. തമിഴിൽ അതിപ്രൌഢങ്ങളായ പുരാതന കാവ്യഗ്രന്ഥങ്ങൾ അഞ്ചെണ്ണമുള്ളതിൽ ചിലപ്പതികാരം ഏറ്റവും പ്രധാനമായി ഗണിക്കപ്പെട്ടിരിക്കുന്നു. അപ്രസിദ്ധപദപ്രയോഗ ബഹളവും ഗൂഢനിക്ഷിപ്തസാരവും ദുരവഗാഹാർത്ഥകല്പനവും അസാധാരണവർണ്ണനഭ്രയിഷ്ഠവുമായ ഈ ഗ്രന്ഥത്തെ തർജ്ജമചെയ്കയെന്നതു കഷ്ഠവും വിഷമവുമായ ഒരു പ്രയത്നമാണെന്നല്ലാതെ ഈ പരിസ്രമം സരളവും രസകരവും ഒരു വിനോദമാ​ണെന്നോ മറ്റൊ ആരുഠ വിചാരികുന്നതല്ല.

മൂലഗ്രന്ഥത്തിന്നു ഇപ്പോൾ പ്രസിദ്ദഠചെയതുകാണുന്നവ്യാഖ്യാനത്തിന്റെ സഹായത്താൽ മേൽപറഞ്ഞ അഭിപ്രായം മറിച്ചായിച്ചുണ്ടെന്നഭിമാനിക്കാനവകാശം ലഭിച്ചിട്ടുമില്ല. ആവ്യാഖ്യാനം പല ഘട്ടങ്ങളിലും മൂലത്തെപ്പോലെത്തന്നെ പ്രൌഢവും കഠിനമായിട്ടുള്ളതുമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/24&oldid=157759" എന്ന താളിൽനിന്ന് ശേഖരിച്ചത്