ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxxi യതിനെ സർവ്വോപരി ശ്ളഘിക്കുകയും ചെയ്യുന്ന വചനങ്ങളും സന്ദർഭങ്ങളും ഇതിൽ സുലഭമാകുന്നു.

             ഇതിൽ ഉൽപ്രേക്ഷാലംകാരപ്രയോഗ (2,22 ഗാഥകളിലും മറ്റും), അതിശയോക്തി മുതലായതും അപ്രസ്തുതപ്രശംസ, പ്രസ്തുതാങ്കരം മരതലായ അന്യാപദേശങ്ങളും (ഗാഥ 13) ശ്ളേഷം മുതലായതും ഒട്ടും ദുർല്ലഭമല്ല. എന്നാൽ നേത്രങ്ങൾക്കു ശക്തി (വേല്) എന്ന ആയുധത്തോടുള്ള സാദൃശ്യം അധരത്തിനു പൂളപ്പൂവോടു സാമ്യം," ചുണങ്ങണിഞ്ഞ മുല," ആദിത്യനിൽനിന്നശരീരിവാക്കുണ്ടാവുക എന്നിങ്ങനെ കാണപ്പെടുന്ന ചില പ്രത്യേകവർണ്ണനപ്രകാരങ്ങൾ ദ്രാവിഡകാവ്യങ്ങൾക്കുള്ള വിലക്ഷണസ്വഭാവത്തിന്നുദീഹരണങ്ങളാകുന്നു.

മൂലം പദ്യരൂപമാണെങ്കിലും തർജ്ജം അധികഭാഗം ഗദ്യരീതിയിലാണല്ലോ.തർജ്ജമയുടെ മുഖ്യപ്രയോജനം മൂലവാക്യാർത്ഥമാകുന്നുണ്ട് അതിന്നു ഗദ്യവിവർത്തനം നല്ലൊരുപായം തന്നെ. എന്നാൽ പദ്യങ്ങളിലുള്ള അതേ പ്രയോഗങ്ങളെത്തന്നെ അതേ രീതിയിൽ ഗദ്യമാക്കീട്ടുള്ളതും കഴിയുന്നത്ര മൂലഭാഷയുടെ പ്രത്യേകഭംഗിയെ തർജ്ജമയിൽ കൊണ്ടുവന്നത് ആ പഴയ രീതിയിത്തന്നെ വായിക്കിന്നവർക്കറിവാനിടവരുത്തീട്ടുള്ളതും എടുത്തുപറയാൻതക്ക ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/34&oldid=157770" എന്ന താളിൽനിന്ന് ശേഖരിച്ചത്