ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

iii നം അതിപ്രൗഢമാകയാൽ ചില സന്ദർഭങ്ങളിൽ കവിഹൃദയം ദുരാഗാഹമത്രേ.

ഈ കഥ നടന്ന കാലവും ഇളങ്കോവടികൾ ജീവിച്ചിരുന്ന കാലവും ഒന്നുതന്നെയാണെന്നും ഈ കാവ്യം ആദ്യമായി ഇദ്ദേഹത്താൽതന്നെ തമിഴിൽ രചിക്കപ്പെട്ടതാണെന്നും ഈ ഗ്രന്ഥത്തിലെ കഖാമുഖത്താലും ആശീർവ്വചനഗാഥയാലും വിശദപ്പെട്ടിരിക്കുന്നതിനാൽ ഇ കഥ മറ്റൊരു ഭാഷയിൽനിന്നു വന്നതായി വിചാരിപ്പാൻ അവകാശമില്ല. ഈ ഗ്രന്ഥം ഇളങ്കോവടികളാൽ തന്നെ രചിക്കപ്പെട്ടതിന്റെ കാരണവും കഥാസംഗ്രഹവും അടങ്ങീട്ടുള്ള കഥാമുഖത്തിന്നു പത്തു ഗാഥകളടങ്ങിയ പുകാർകാണ്ഡവും വനസന്ദർശനവും മുതൽ പ്രബോധനം വരെ പതിമുന്നുഗാഥകളടങ്ങിയ മധുരകാണ്ഡവും മലങ്കരവക്കൂത്തു മുതൽ വരപ്രദാനം വരെ ഏഴുഗാഥകളടങ്ങിയ വഞ്ചികാണ്ഡവുമായി മുപ്പതു ഗാഥകൾ മുന്നു കാണ്ഡങ്ങളായി വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഇതിൽ കേവലസാഹിത്യവിഷയകമായ വെൺപാവ്,കലിപ്പാവ്,അകമൽരാവ് എന്ന വൃത്തഭേഭങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/6&oldid=157798" എന്ന താളിൽനിന്ന് ശേഖരിച്ചത്