ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിലപ്പതികാരം. കഥാമുഖം.

കേരളചക്രവർത്തിയായ ചേരൻ 'ചെങ്കുട്ടുവപ്പെരുമാൾ' പിതാവായ ചേരലാതന്റെ പിമ്പു സിംഹാസനാരോപണം ചെയ്തു വഞ്ചിരാജധാനിയിൽ വാണിരിക്കും കാലത്ത് , ഇളയ പെരുമാളായ അദ്ധേഹത്തിന്റെ അനുജൻ രാജഭോഗങ്ങളിൽ വിരക്തനായി സന്യാസ വൃത്തി കൈക്കൊണ്ടു വഞ്ചി നഗരത്തിനു കിഴക്കുഭാഗത്തുള്ള തിരുക്കുണവായിൽ എന്ന ഗ്രാമത്തിലുള്ള ജൈനദേവായതനത്തിൽ വാസമുറപ്പിക്കുകയും ഇളങ്കോവടികൾ എന്ന നാമധേയത്താൽ പ്രസിദ്ധനായിത്തീരുകയും ചെയ്തു. ഒരിക്കൽ അടികൾ ചെങകുട്ടപ്പെരുമാളോടും രാജസംഭാവനയ്കായി വന്നിരുന്ന തമിഴ് സംഘപ്പുലവരായ മധുരക്കുലവാണികൻ ചാത്തനാരോടുമൊരുമിച്ചിരിക്കുമ്പോൾ ചെങ്കുന്നിലെ (ഇപ്പോൾ ചെങ്ങന്നൂർ) നിവാസികളായ ഒരുകൂട്ടം മലയന്മാർ അവിടെവന്ന് അടിതൊഴുതുവണങ്ങി ഇപ്രകാരം ഉണർത്തിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/60&oldid=157799" എന്ന താളിൽനിന്ന് ശേഖരിച്ചത്