ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§20.] THE MIRACLES OF CHRIST. 75

രിക്കാതെ ഇരുന്നു (ലൂക്ക. ൧൩, ൩൨; ൨൩, ൯), പിലാതനെ പാപത്തെ ഓൎപ്പി
ച്ചു സത്യരാജാവായി എതിരിട്ടു, എല്ലാ സമയത്തും ദിവ്യധൎമ്മത്തിന്റെ അക്ഷ
രത്തേയും ഭാവത്തെയും ഇസ്രയേലിൽ ഉണ്ടായ മുങ്കുറികളേയും ഊനം വരാ
തവണ്ണം പ്രവാചകരാജാചാൎയ്യസ്വരൂപനായി നിവൃത്തിച്ചുകൊണ്ടിരുന്നു
(മത്ത. ൨൬, ൫൪).

ഈ നിവൃത്തിക്കായി താൻ മരിച്ചുയിൎത്തെഴുനീല്ക്കെണം എന്നു ബോധി
ച്ചതല്ലാതെ (യോ. ൩, ൧൪; ൧൨, ൨൪) ദേവാലയം നശിക്കെണം എന്നും
(യോ. ൨, ൧൯; ൪, ൨൧ff.), പിതാവ് തനിക്കു യോഗ്യയായ സഭയെ വേൾ്പിക്കും
എന്നും (മത്ത. ൨൨, ൨), താൻ ഏകനല്ല ജാതികളിൽനിന്നും ചേരുന്ന കൂട്ട
ത്തോടും കൂടെ പിതൃസന്നിധിയിൽ മടങ്ങി ചേരും എന്നും അറിഞ്ഞുകൊണ്ടു
ദിവസേന അനുസരണത്തേയും വിശ്വാസത്തേയും പുതുക്കി പിതാവിൻ
ഉപദേശപ്രകാരം ഉറ്റു കേട്ടും കണ്ടും കൊണ്ടു ഓരോരോ നാളിലേ പണികളെ
തീൎത്തു പിതാവിന്റെ ഹൃദയം മനുഷ്യൎക്കു വെളിപ്പെടുത്തി കൊടുക്കയും ചെയ്തു.

§ 20.

THE MIRACLES OF CHRIST.
യേശുവിന്റെ അത്ഭുതങ്ങൾ.

ലോകത്തിന്നു വിശ്വാസം ജനിക്കേണ്ടതിന്നു യേശു അതിശയങ്ങളെ ചെ
യ്തുകൊണ്ടു തന്റെ തേജസ്സു വെളിപ്പെടുത്തി (യോ. ൨, ൧൧). അതിന്നു ശ
ക്തികൾ എന്നും അടയാളങ്ങൾ എന്നും പേരുകൾ ഉണ്ടു (അപോ. ൨, ൨൨;
മാൎക്ക. ൬, ൧൪ “ശക്തികൾ അവനിൽ വ്യാപരിക്കുന്നു”). അതിശയം എന്നത് ഒ
രു വിധമായ പുതു സൃഷ്ടി തന്നെ. ഭൂമിയിൽനിന്ന് ഒന്നാമതു സസ്യാദികൾ
മുളെച്ച നാളിൽ അവ അത്ഭുതം തന്നെ. സസ്യാദികൾ മാത്രം ഇരിക്കുമ്പോൾ മൃ
ഗങ്ങൾ ഉണ്ടായ്വന്നതും ഒർ അത്ഭുതം തന്നെ. മൃഗങ്ങൾ്ക്കു മനുഷ്യന്റെ സൃഷ്ടി
അത്ഭുതം തന്നെ. സത്യഭ്രഷ്ടരായ മനുഷ്യരിൽനിന്ന് ഒരു സത്യവാനും മോഹ
മൂലമായി ജനിച്ചവരിൽ ഒരു കന്യാകുമാരനും ഉദിച്ചതു അത്യത്ഭുതം. ഇങ്ങിനെ
യുള്ളവൻ വ്യാപരിക്കുന്നത് ഒക്കയും നല്ല ദൃഷ്ടി ഉള്ളവൎക്ക അതിശയമായി
തോന്നും. അവൻ ശേഷം മനുഷ്യൎക്കു സമനാവാൻ എത്ര ഉത്സാഹിച്ചാലും അ
വന്റെ സകല ക്രിയകളിലും ദിവ്യജീവന്റെ ശക്തികളെ അപൂൎവമായിട്ടു കാ
ണും. ഇപ്രകാരം യേശു തന്റെ ക്രിയകളെ കൊണ്ടു പിതാവിന്റെ ജീവസ
മൃദ്ധിയെ മാനുഷവേഷത്തിൽ തന്നെ വെളിപ്പെടുത്തി ഇരിക്കുന്നു. എങ്കിലും
ആവശ്യമുള്ളവൎക്കു മാത്രം,—ദാഹവും വിശ്വാസവും ഒട്ടും ഇല്ലാത്ത ദിക്കിൽ അ
വൻ അതിശയങ്ങളെ ചെയ്യുമാറില്ല. കരുണാസത്യങ്ങൾ അവനിൽ പ്രത്യ
ക്ഷമായ്വന്നതു വിശ്വാസത്തിൽനിന്നു വിശ്വാസത്തിലേക്കത്രെ (രോ. ൧, ൧൬).

മനുഷ്യൻ ആദിയിൽ സൃഷ്ടികളുടെ കൎത്താവാകയാൽ യേശുവും അപ്രകാ
രം തന്നെ. കാറ്റോ വെള്ളമോ ഭൂതമോ അവനെ ഇളക്കുമാറില്ല; അവൻ വെ


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/99&oldid=186318" എന്ന താളിൽനിന്ന് ശേഖരിച്ചത്