ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

നമ്മുടെ യജമാനൻ നഗരത്തെ വിട്ടു നാട്ടു പുറത്തേക്കു മാറിപ്പാൎപ്പാൻ
നിശ്ചയിച്ചുവല്ലൊ. അവന്റെ ദൈവം നഗരത്തിലല്ല, നാട്ടു പുറത്തു ത
ന്നെ പാൎക്കുന്നതു കൊണ്ടായിരിക്കും എന്നു പറഞ്ഞു. കാഫ്രി ഇങ്ങിനെ
വെറുതെ പറഞ്ഞ വാക്കിനാൽ പ്രഭുവിനു വളരെ വിചാരം വന്നു. എ
ന്റെ ദൈവം എല്ലാടവും സമീപം തന്നെ, നഗരത്തിലും നാട്ടു പുറത്തി
ലും മറ്റെവിടെയും എന്നെ കാത്തു രക്ഷിപ്പാൻ അവൻ ശക്തൻ അല്ല
യൊ. എന്റെ കാഫ്രി എനിക്കു നല്ലൊരു ഉപദേശം കഴിച്ചിരിക്കുന്നു.
ഹാ കൎത്താവേ, എന്റെ അവിശ്വാസത്തെ പൊറുക്കേണമേ. ഇനി
ഞാൻ പോകയില്ല, ഇവിടെ തന്നെ പാൎക്കും എന്നു പറഞ്ഞു പണിക്കാ
രെ വിളിച്ച, സാമാനങ്ങൾ വണ്ടികളിൽനിന്നു കിഴിച്ചു, അകത്തു കൊ
ണ്ടു വരുവിൻ എന്നു കല്പിച്ചു പാൎത്തു. ഇങ്ങിനെ അവന്റെ ഭയം മുറ്റും
മാറിയതു കൊണ്ടു, അവൻ ഓരോ ദീനക്കാരെ നോക്കി വ്യാധി നഗരത്തെ
വിട്ടു മാറുന്നതുവരെ അനേകം ആളുകൾക്കും സഹായവും ആശ്വാസവും
വരുത്തിക്കൊണ്ടിരുന്നു, എന്നാലോ വ്യാധി അവന്റെ കോവിലകത്തു ആ
രെയും തൊട്ടതുമില്ല. എന്നെ മാനിക്കുന്നവരെ ഞാനും മാനിക്കും എന്ന
ദൈവവചനം ഈ ചെറിയ കഥയിൽ ഭംഗിയോടെ വിളിക്കുന്നുവല്ലൊ.

SUMMARY OF NEWS.

വൎത്തമാനചുരുക്കം.

ആസ്യാ Asia.

ബൊംബായി:- പഞ്ചം വൎദ്ധിക്ക
യാൽ ഏകദേശം 35,000 പേരെ പുതുതായി ധ
ൎമ്മമറാമത്തു പണിയിൽ ചേൎക്കേണ്ടി വന്നതു
കൊണ്ട മേയി 18൹ 354,976 ആളുകളോളം
ധൎമ്മത്തിന്നു പണി എടുത്തിരിക്കുന്നു.

ചെന്നപട്ടണം:- 1876 ദിസെമ്പ്ര 1 ൹
തൊട്ടു 1877 മേയി 18൹ വരെക്കും 21,746 പേർ
മരിച്ചു പോയി; അതിൽ നടപ്പു ദീനംകൊണ്ടു
4,936 കരുപ്പുകൊണ്ടു 4,866 പേർ തന്നെ. മുൻ
കാലങ്ങളിൽ 6,405 പേരെ 5¾ മാസങ്ങൾക്കു
ളളിൽ മരിക്കാറുള്ളൂ. ഇക്കൊല്ലം 15,341 ആൾ
ഏറെ മരിച്ചു കാണുന്നതു നോക്കിയാൽ ആ
സൊന്നിൽ 30,000 പേരോളം അധികം മരി
ക്കുമല്ലോ. കുടിക്കുന്ന വെള്ളത്തിന്റെ വെടി

പ്പു കേടുകൊണ്ടു നടപ്പു ദീനം ഉളവാകയും
വൎദ്ധിക്കയും ചെയ്യുന്നു എന്നു മിക്ക വൈദ്യന്മാ
രുടെ അഭിപ്രായം ആകകൊണ്ടു വെടിപ്പി
ല്ലാത്ത വെള്ളം കാച്ചി ആറീട്ടേ കുടിക്കാവു എ
ന്നു നമ്മുടെ പക്ഷം.

ൟയിടേ കേടു വന്ന 1500 ചാക്കു അരി
നഗരപാലനയോഗക്കാരുടെ ആൾക്കാർ കൂ
ടവേ തോണികളിൽ കയറ്റി പുറങ്കടലിൽ
കൊണ്ടു പോയി അവിടെ തന്നെ ആഴ്ത്തികള
ഞ്ഞു. കേടു വന്ന അരിയുടെ ചോറോ കഞ്ഞി
യോ ഉടമ്പിന്നാകാഞ്ഞിട്ടാകുന്നു അതിനെ ന
ശിപ്പിച്ചതു.

ധൎമ്മമാറാമത്തു പണി എടുക്കുന്ന പുരുഷ
ന്മാൎക്കു ഒരു റാത്തൽ അരിയും അരയണയും
വീതം എന്നും സ്ത്രീകൾക്കും കുട്ടികൾക്കും അ
തിൽ കുറഞ്ഞിട്ടും കൂലി കൊടുക്കേണം എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/113&oldid=186726" എന്ന താളിൽനിന്ന് ശേഖരിച്ചത്