ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൧

മണ്ണ്മറഞ്ഞുപൊയി–

൧൦൭.,തുൎക്കഗ്രെക്കന്മാരുടെകുഴക്ക്–

തുൎക്കർഗ്രെക്കരാജ്യംവാണുവന്നനാനൂറവൎഷത്തിന്നകംമതവൈ
രംകൊണ്ടുംമ്ലെഛ്ശതകൊണ്ടും പ്രജകളൊടുഒട്ടുംഇണങ്ങിചെരാതെ‌എ
റ്റവുംഉപദ്രവിച്ചുഅടിമഭാവംവരുത്തിയശെഷംഗ്രെക്കരിൽചി
ലശ്രെഷ്ഠന്മാർഎഴുത്തുപള്ളികളെയുംശാസ്ത്രമഠങ്ങളെയുംഉണ്ടാക്കി
ച്ചതിനാൽക്രമത്താലെഅവരുടെനീചാവസ്ഥയെമാറ്റിപലയൌ
വനക്കാർപരദെശത്തിൽചെന്നുഅഭ്യാസംകഴിച്ചുമടങ്ങിവന്നുനാട്ടു
കാരെപഠിപ്പിച്ചുശെഷംയുരൊപ്യർതമ്മിൽഇടഞ്ഞുഎറിയയുദ്ധങ്ങളി
ൽഅകപ്പെട്ടകാലംഗ്രെക്കൎക്കഅടുത്തസമുദ്രങ്ങളിൽകപ്പലൊട്ടം
നന്നഉണ്ടാവാനുംവ്യാപാരംകൊണ്ടുധനംവൎദ്ധിപ്പിപ്പാനുംസംഗതി
വന്നുഅപ്പൊൾരുസ്യസമ്മതത്താലെരഹസ്യസംഘവുംഉണ്ടായിഉ
ത്തമന്മാർവളരെചെൎന്നപ്പൊൾരുസ്യരിൽപടനായകനായിസെവി
ച്ചഇപ്സിലന്തി൧൮൨൧ാംക്രീ–അ–യശസ്സിൽവന്നമൊല്ദൊവലകിയ
നാട്ടിൽഉള്ളസ്നെഹിതന്മാരെചെൎത്തുമത്സരയുദ്ധംതുടങ്ങി–തുൎക്കരെ
പുറത്താക്കീട്ടുംവലിയപട്ടാളംഎത്തിയപ്പൊൾഅശെഷംതൊറ്റുമത്സര
വൎത്തമാനംകെട്ടഉടനെമൊരയക്കാർഎഴുനീറ്റുകള്ളന്മാൎക്ക തലവനാ
യകൊല്ക്കത്രൊനിയെആശ്രയിച്ചുകണ്ടതുൎക്കരെകൊന്നുവലിയതൊ
ക്കില്ലഎങ്കിലും ക്ഷാമംവരുത്തികൊട്ടകളെപിടിച്ചുഹിദ്രാശ്പെചിയാ
മുതലായതുരുത്തിക്കാർപത്തമാരികളിൽകയറിതുൎക്കകപ്പലുകളൊ
ടുഎതിൎക്കയുംചെയ്തു–അനന്തരംകൊൻസ്തന്തീനപുരിയിൽഉള്ളഗ്രെ
ക്കർസുല്താനെകൊന്നുമത്സരിപ്പാൻഒരുപായംവിചാരിച്ചപ്പൊൾഅവി
ടെപാൎക്കുന്നഇങ്ക്ലിഷമന്ത്രിഅത്കെട്ടുകൊവുക്കൽഅറിയിച്ചതിനാൽ
മഹ്മുദ്അത്യന്തംകൊപിച്ചുഉത്ഥാനപെരുനാളിൽമെത്രാനെപള്ളിവാ
തിൽക്കൽ തൂക്കിച്ചുനഗരത്തിലെഗ്രെക്കന്മാരെഭെദംകൂടാതെകൊ
ല്ലിക്കയുംചെയ്തശെഷംനാടുകളിലും തുൎക്കർഎറിയകുലകളെയുംഅ
പൂൎവ്വഹിംസകളെയുംചെയ്തുതുടങ്ങി–ഗ്രെക്കരുടെപ്രതിക്രീയയിൽ
ചതിയുംക്രൂരതയുംകുറഞ്ഞതുമില്ലഒന്നുരണ്ടുകൊല്ലങ്ങളിലകംതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/399&oldid=196740" എന്ന താളിൽനിന്ന് ശേഖരിച്ചത്