ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ഋതുഭെദങ്ങളും പൎവ്വതങ്ങളും സമുദ്രം നദി മുതലായ വിശെഷങ്ങളും ഒരൊ
ജാതികളെ വശീകരിച്ചു വെവ്വെറെ ആചാരങ്ങൾ്ക്കും മാൎഗ്ഗങ്ങൾ്ക്കും ഹെതുവാക
കൊണ്ടു ഒരൊ ദെശത്തിന്റെ സ്വരൂപം പൊലെ കുട്ടികളുടെ സ്വരൂപവും
മാറി- ആദാം മുതൽ നൊഹപൎയ്യന്തമുള്ള അവസ്ഥകൾ സമീപത്തിൽ ന
ടന്നിരിക്കകൊണ്ടു അവറ്റിന്റെ ഒൎമ്മയും പലവിധെന വെരൂന്നികൊണ്ടി
രുന്നു ചില രാജ്യങ്ങളിൽ ൟ ദിവസത്തൊളം നീങ്ങി പൊകാതെ പാൎത്തു
കൊണ്ടുമിരിക്കുന്നു- അതുകൊണ്ടു വാഴ്ചയും പ്രജകളും ഗുരുസ്ഥാനം വ
ൎണ്ണഭെദവും രാജ്യങ്ങൾക്ക തമ്മിലുള്ള സന്ധിവിഗ്രഹങ്ങൾ മുതലായവംശവൃ
ത്തികളും ബുദ്ധിവിശെഷത്വം കൊണ്ടല്ല ക്രമത്താലെ വരുന്ന ബുദ്ധിമുട്ടുക
ൾ ഹെതുവായിട്ടു ഉരുവായിവന്നു- ൟ കിഴക്കെ ദെശങ്ങളിൽ ഫ്രാത്ത് സമ
ഭൂമി നീലനദീ തീരം ഗംഗെക്കടുത്ത മദ്ധ്യ ദെശം ഈ മൂന്നു സംസ്ഥാനങ്ങളും പ
ല മനുഷ്യമതങ്ങൾ്ക്കും വിദ്യകൾക്കും ഉല്പത്തിദെശങ്ങളായി വന്നു ലിബനൊ
ൻ ചുവട്ടിലെ കടപ്പുറം കിഴക്കുംപടിഞ്ഞാറുമുള്ളവൎക്ക കച്ചവടസംബന്ധ
ത്തിന്നു ഉചിതമായി കസ്പ്യപാൎസികടലുകളുടെ ഇടയിൽ കുന്നുവാഴികളായ
അശ്ശുർമാദായി പാൎസി ൟ മൂന്നു പരിഷകൾ ചത്തും കൊന്നും അടക്കികൊ
ണ്ടു ദൂരസ്ഥജാതികളെയും തമ്മിൽ ചെൎത്തും ചെൎപ്പിച്ചും കൊണ്ടിരുന്നു-

൩൪., ബാബൽ-

ജാതികളുടെ മൂലസ്ഥാനമായ ബാബൽ ഫ്രാത്തിന്റെ അഴിമുഖത്തനിന്നു
കുറെ ദൂരമായി പുഴയുടെ കൈകളും പല ചിറത്തൊടുകളുംകൊണ്ടു പുഷ്ടി എ
റിയ സമഭൂമികളിൽ ഉണ്ടായിരുന്നു ആ പട്ടണം നിലത്തിന്റെ ഫലങ്ങളെ െ
കാണ്ടും അതിസൂക്ഷ്മമായ കൈത്തൊഴിലുകളുടെ വിശെഷംകൊണ്ടും ഭാ
രതഖണ്ഡത്തൊടുള്ള കപ്പലൊട്ടംകൊണ്ടും ഐശ്വൎയ്യം വൎദ്ധിച്ചു നിവാസിക
ളുടെ സമൂഹവും സൌഖ്യവും എറി ഭൂമിയിൽ എങ്ങും മുഖ്യപട്ടണം എന്നു
കീൎത്തിതമായി വന്നാറെ സുഖഭൊഗങ്ങൾ നിറഞ്ഞതിനാൽ പലവിധമായ
പാപങ്ങൾ പണ്ടുപണ്ടെ ആവസിച്ചു കൊണ്ടിരുന്നു ബാബലിൽ ഉണ്ടാക്കിയ
പഴയസങ്കല്പിതങ്ങളിൽ ഗൂഢാൎത്ഥങ്ങൾ വളരെ മറഞ്ഞു കിടക്കുന്നെങ്കിലും
അതിന്റെ വിവെചനം ചില ഗുരുജനങ്ങൾ്ക്കത്രെ സമ്പ്രദായം ശെഷമുള്ള
വർ ഒക്കയും പരസ്ത്രീസെവയെ ആശ്രയിച്ചു നാനാദെവകളെ വന്ദിക്ക എ

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/49&oldid=192448" എന്ന താളിൽനിന്ന് ശേഖരിച്ചത്