ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

തിയുള്ളവൻഎന്നുആരുംപറയരുത്—മലമൂത്രാദികളുള്ളദെഹത്തെ
മാത്രമല്ലഎല്ലാദെഹികളിലുംഅതിക്രമിക്കുന്നപാപത്തെയുംഅതി
നാൽനിറഞ്ഞുവരുന്നദുൎഗ്ഗുണത്തെയുംഒൎത്തുനാണിച്ചുകൊണ്ടുവിന
യപ്പെട്ടിരിക്കെണം—അയ്യൊചെറുപ്പത്തിലുംമനുഷ്യജാതിയിൽ
ദൊഷംവെരൂന്നിതഴച്ചുംഇരിക്കുന്നുവയസ്സഅധികമാകുന്തൊറും
പാപവുംവളൎന്നുവഴിയുന്നുഒടുക്കംമരണംഅതിന്റെകൂലികഷ്ടം—
ഇപ്രകാരംആകുന്നതുനമ്മുടെജാതിമാഹാത്മ്യം—ശീലം പ്രധാനം
കുലമല്ലഎന്നുള്ളതുസത്യംതന്നെ—എങ്കിലുംശീലവുംസല്ഗുണവും
ഇന്നത്എന്നുംമൎത്യപ്പുഴുവിന്നുഇത്രസുവൃത്തിപൊരുംഎന്നുംമ
നുഷ്യൎക്കബൊധിക്കുന്നപ്രകാരംവിശുദ്ധദൈവത്തിന്നുംതൊന്നു
കയില്ല—അവൎക്കുമതിയായത്ഇവന്നുപൊരാഎന്നുവരും—മ
നുഷ്യരിൽഅതിനല്ലവൻഎന്നുസമ്മതനാകിലുംചീത്തയത്രെഎ
ന്നുദൈവത്തിന്റെവിധി—അതിന്റെ കാരണംജഡത്തിൽനി
ന്നുജനിച്ചതജഡമത്രെഎന്നുഎഴുതികിടക്കുന്നു—അതുകൊണ്ടു
പുതതായിജനിക്കെണംഭൂമിയിൽനിന്നല്ലതാനും—ബ്രാഹ്മണ
ർമറുജന്മംപറയുന്നതുവ്യാജമത്രെ—അങ്ങിനെഅല്ലൟദെഹം
ഉള്ളപ്പൊൾതന്നെഉയരത്തിൽനിന്നുദെവാത്മാവിനാൽവീണ്ടും
ജനിക്കെണംഎന്നുദൈവംവെളിപ്പെടുത്തികല്പിച്ചു—അപ്രകാരം
ഉളവായദെവപുത്രന്മാർഎന്നൊരുജാതിഉണ്ടുസത്യം—അവർത
പസ്സുമുതലായകൎമ്മങ്ങളെകൊണ്ടുംമാനുഷജ്ഞാനംകൊണ്ടുംദി
വ്യഭാവംവരുത്തിയവരല്ല—ആവകഎല്ലാംഈഹീനജാതിക്ക
എത്താത്തകാൎയ്യംതന്നെ—ദെവവചനംകെട്ടുഉൾകൊണ്ടുപാപ
ത്തെദ്വെഷിച്ചുകൊള്ളുന്നവരിൽഅത്രെദൈവംകരുണഭാവി
ച്ചുദൊഷംഎല്ലാംമൊചിച്ചുതന്റെആത്മാവെഇറക്കിപാൎപ്പി
ച്ചുദെവമക്കൾഎന്നനാമവുംദെവപ്രകാരമുള്ളസൽഗുണവും
ശീലവുംകൊടുത്തുസ്വൎഗ്ഗവാസത്തിന്നുംതന്നൊടുള്ളനിത്യസാമീപ്യത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/24&oldid=192359" എന്ന താളിൽനിന്ന് ശേഖരിച്ചത്