ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൦)

ടുന്ന ദിവസങ്ങളിൽ ആരെങ്കിലും ഒരുത്തൻ ഒരു ശീല വിരി
ച്ചു കൊണ്ട ഞാൻ നാവറുത്തു എന്ന നടിച്ച തന്റെ വായ മ
ഞ്ഞതുണികൊണ്ട കെട്ടി കിടക്കും, അവന്റെ മുമ്പിൽ ഒരു
വിരൽ നീളം നാവിന്റെ ഒരു ചെറിയ ഖണ്ഡം ഒരിലയിൽ
അറുത്ത വെച്ചിരിക്കുന്നു, ആ നാവ ഉണങ്ങിപ്പോകാതെ ഇ
രിക്കുന്നതിന്ന ദ്വാരമുണ്ടാക്കിയ ഒരു കടത്തിൽ വെള്ളം നിറ
ച്ച നാവ വെച്ചിരിക്കുന്നതിന്റെ മുകളിൽ കെട്ടിത്തൂക്കുന്നു.
വെള്ളം ആ നാവിന്മേൽ എപ്പോഴും വീണുകൊണ്ടിരിക്കും
അപിടെ ഉള്ള ജനങ്ങൾ ആ നാവിന്മേൽ വെള്ളം വീണു
കൊണ്ടിരുന്നാൽ അറുക്കപ്പെട്ടവന്റെ നാവ വളരുമെന്നുള്ള
തന്ത്രത്തെ പറയുന്നു ആ നാവിനെ നോക്കുന്ന ജനങ്ങൾ എ
ല്ലാപരും പഴനിവേലായുധന്റെ പ്രത്യക്ഷമായി കാണപ്പെ
ട്ട അത്ഭുതമെന്നോൎത്ത ഭ്രമിച്ച വേലായുധന്ന വളരെ കാഴ്ചക
ളെ കൊടുക്കുന്നു അവൻ തന്റെ നാക്കറുക്കുനേരം ആരും
കാണുക ഉണ്ടായിട്ടില്ല. അതല്ലാതെയും അവൻ തന്റെ നാ
വ അറുത്തിരിക്കുന്നു എന്ന സ്പഷ്ടമായി കാണിക്കുന്നതുമില്ല.
എപ്പോഴും അവന്റെ വായ കെട്ടപ്പെട്ട തന്നെ ഇരിക്കുന്നു.
രഹസ്യമായി ഒരു നായയുടെ നാവറുത്ത വെക്കുന്നു. അവ
ൻ പത്ത ദിവസത്തെ ഉത്സവം വരക്കും ശീല വിരിച്ച കൊ
ണ്ടിരുന്ന ബഹു കാഴ്ചദ്രവ്യങ്ങളെ മേടിക്കുന്നു. ആ ദ്രവ്യത്തി
ലെ ഒരു ഭാഗം ഗുരുക്കന്മാർ മേടിച്ച കൊണ്ട നാവ വളൎന്നു
എന്ന പറഞ്ഞ പത്താം ദിവസം അവനെ ദേശ പ്രദക്ഷി
ണം വെപ്പിക്കുന്നു പിന്നെ അവൻ തന്റെ നാവ വളൎന്ന
പോയി എന്ന എല്ലാവരേയും കാണിക്കുന്നു. മുമ്പിൽ ഇലയി
ൽ അറുത്ത വെച്ചിരുന്ന നാവിന്നെ നോക്കിയവർ എല്ലാവ
രും ഇത സത്യമെന്ന വിശ്വസിക്കുന്നു. ഇത തന്നെ പഴനി
ദേവന്റെ തന്ത്രമായ അത്ഭുതം. അദ്ദേഹം നാവറുത്തവരുടെ
നാവിനെ വളൎത്തികൊടുക്കുന്നത സത്യമായിരുന്നാൽ അവ
ർ അറുക്കുന്ന നാവിനെ മാത്രം വളൎത്തും എന്നുള്ളതെന്ത അ
നേകം ഊമകൾ ഇരിക്കുന്നുണ്ടല്ലൊ അവൎക്ക നാവുണ്ടാക്കി
തന്റെ പുതുമയെ സത്യമാക്കാമല്ലൊ.

അജ്ഞാനികളിൽ ചില ബുദ്ധികെട്ടവർ പഴനി ദേവ
ന്റെ അത്ഭുതത്തെ സത്യമെന്ന വിശ്വസിച്ച തങ്ങൾക്ക അ
താത നന്മകൾ ഉണ്ടാകെണമെന്ന വിചാരിച്ച സത്യമായി
തങ്ങളുടെ നാവിനെ അറുക്കുന്നതും ഉണ്ട അവൎക്ക ഒരിക്കലും
നാവ വളരുന്നതും ഇല്ല. അവരുടെ ആചാൎയ്യന്മാരുടെ അടു
ക്കൽ ചെന്ന പഴനി ദേവൻ ചോദിച്ച വരവും തന്ന നാ
വും വളൎത്തി തരുമെന്ന നിങ്ങൾ പറയുന്നുവല്ലൊ എന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/32&oldid=179952" എന്ന താളിൽനിന്ന് ശേഖരിച്ചത്