ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

ജനിപ്പിക്കും; അറ്റത്തിൽ 'ഉം' അവ്യയം സമാസ
ത്താൽ ചേരുകയും വേണം.
ഉ-ം. 'എല്ലാവരും', 'എല്ലാവറ്റെയും', 'എല്ലാടവും' (=എല്ലാ+ഇ
ടം+ഉം,) 'എല്ലായ്പോഴും, ഇത്യാദി.

96. സൎവ്വാൎത്ഥമുള്ള വേറെ പ്രതിസംഖ്യനാമങ്ങൾ ഉണ്ടൊ?
'മുഴുവനും', 'മുറ്റും', 'സൎവ്വരും', 'സകലരും,' മു
തലായവ സൎവ്വാൎത്ഥപ്രതിസംഖ്യാനാമങ്ങൾ ത
ന്നെ.

97. ചോദ്യപ്രതിസംജ്ഞയിൽ നിന്നും സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യ
നാമങ്ങളെ ഉണ്ടാക്കാമൊ?
ചോദ്യപ്രതിസംജ്ഞയിൽ 'ഉം' ചേൎക്കുന്നതി
നാൽ സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യാനാമങ്ങളെ വ
ളരെ ഉണ്ടാക്കാം.
ഉ-ം. 'ഏവനും', 'ഏവരും', 'ആരും', 'ഏതും', 'എങ്ങും', 'എ
ന്നും', 'എന്നേക്കും'.

98. നാനാത്വപ്രതിസംഖ്യാനാമങ്ങൾ ഏവ?
'ചില', 'പല', എന്നു ൟ രണ്ടും നാനാത്വപ്ര
തിസംഖ്യാനാമങ്ങൾ തന്നെ; സംസ്കൃതത്തിൽനി
ന്നു എടുത്ത 'അനേകം' കൂടെ ഉണ്ടു. 'ചിലതു്',
'പലതു', എന്നവ ചൂണ്ടുപേർകൾ പോലെ
ലിംഗവചനവിഭക്തി പ്രത്യയങ്ങളെ ധരിക്കാം.

99. ഏകദേശത, ആധിക്യം, മുതലായ അൎത്ഥങ്ങളുള്ള പ്രതിസംഖ്യാ
നാമങ്ങൾ ഉണ്ടൊ?
ആധിക്യത്തിന്നു, 'ഏറ്റം' ഇത്യാദി.
അല്പതെക്കു, 'കുറച്ചു', 'ചെറ്റു', 'ഒട്ടു', 'തെല്ലു',
സംസ്കൃതത്തിൽനിന്നു ജനിച്ച 'അല്പം' ഇ
ത്യാദി.
അന്യതെക്കു, 'മറ്റു', 'വേറു'.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/33&oldid=183836" എന്ന താളിൽനിന്ന് ശേഖരിച്ചത്