ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാസത്തിന്റെ, ഉത്പാദനവിനിമയരീതികളിലുണ്ടായ വിപ്ലവപരമ്പരകളുടെ, സന്താനമാണെന്നു നാം കാണുന്നു.

ബൂർഷ്വാസിയുടെ വികാസത്തിലെ ഓരോ കാൽവയ്പോടും കൂടി ആ വർഗ്ഗം അതിനനുസരിച്ച് രാഷ്ട്രീയമായും മുന്നേറി. ഫ്യൂഡൽ പ്രഭുക്കന്മാരുടെ വാഴ്ചയിൻകീഴിൽ ഒരു മർദ്ദിതവർഗ്ഗമായും, മദ്ധ്യകാല കമ്മ്യൂണുകളിൽ[1] ആയുധമേന്തിയതും സ്വയംഭരണാവകാശമുള്ളതുമായ ഒരു സമാജമായും, ചിലേടത്ത് (ഉദാ: ഇറ്റലി, ജർമ്മനി )സ്വതന്ത്രമായ നഗരറിപ്പബ്ളിക്കുകളായും, മറ്റു ചിലേടത്ത് (ഉദാ: ഫ്രാൻസിൽ) രാജവാഴ്ചയിൻകീഴിൽ കരം കൊടുക്കുന്ന "മൂന്നാം ശ്രേണിയാ"യും പിന്നീട് ശരിയായ നിർമ്മണത്തൊഴിലിന്റെ കാലഘട്ടത്തിൽ പ്രാദേശിക പ്രഭുക്കൾക്കെതിരായ ഒരു മറുമരുന്നെന്നോണം അർദ്ധഫ്യൂഡലോ സ്വേച്ഛാധിപത്യപരമോ ആയ രാജവാഴ്ചയെ സേവിച്ചും, വാസ്തവത്തിൽ സാമാന്യമായി പടുകൂറ്റൻ രാജവാഴ്ചകളുടെ നെടുംതൂണായി നിന്നും ബുർഷ്വാസി അവസാനം - ആധുനിക വ്യവസായത്തിന്റെയും ലോകകമ്പോളത്തിന്റെയും സ്ഥാപനത്തെ തുടർന്ന് - രാഷ്ട്രീയാധികാരം മുഴുവനും ആധുനിക ജനപ്രതിനിധി ഭരണകൂടത്തിന്റെ രൂപത്തിൽ സ്വായത്തമാക്കി. മൊത്തത്തിൽ ബൂർഷ്വാസിയുടെ പൊതുക്കാര്യങ്ങൾ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനികഭരണകൂടം.

ചരിത്രപരമായി നോക്കുമ്പോൾ ബൂർഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡൽ, പിതൃതന്ത്രാത്മക, അകൃത്രിമഗ്രാമീണബന്ധങ്ങൾക്കും അറുതിവരുത്തി. മനുഷ്യനെ അവന്റെ "സ്വാഭാവി-

  1. ഫ്രാൻസിൽ നഗരങ്ങൾ രൂപപ്പെട്ടുവന്ന കാലത്തെ അവയുടെ പേരാണു് കമ്മ്യൂൺ. ഫ്യൂഡൽപ്രഭുക്കളിൽനിന്നും യജമാനന്മാരിൽനിന്നും 'മൂന്നാം ശ്രേണി' എന്ന നിലയിൽ തങ്ങളുടെ പ്രാദേശികസ്വയംഭരണവും, രാഷ്ട്രീയാവകാശങ്ങളും പിടിച്ചെടുക്കുന്നതിനുമുമ്പുതന്നെ അവ ആ പേർ കൈക്കൊണ്ടിരുന്നു. പൊതുവിൽ പറഞ്ഞാൽ, ബൂർഷ്വാസിയുടെ സാമ്പത്തികവികാസത്തിനു് മാതൃകാരാജ്യമായി ഇംഗ്ലണ്ടിനേയും രാഷ്ട്രീയവികാസത്തിനു മാതൃകാരാജ്യമായി ഫ്രാൻസിനേയുമാണു് ഇവിടെ കൈക്കൊണ്ടിട്ടുള്ളതു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്)

    ഫ്യൂഡല്പ്രഭുക്കളിൽനിന്നു് ആരംഭത്തിൽ തങ്ങളുടെ സ്വയംഭണാവകാശങ്ങൾ വിലക്കു വാങ്ങുകയോ, പിടിച്ചെടുക്കുകയോ ചെയ്തതിനുശേഷം ഇറ്റലിയിലേയും ഫ്രാൻസിലേയും നഗരവാസികൾ തങ്ങളുടെ നഗരസമുദായങ്ങൾക്കു നൽകിയ പേരാണു് കമ്മ്യൂൺ.(1890-ലെ ജർമ്മൻ പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്)

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/5&oldid=157906" എന്ന താളിൽനിന്ന് ശേഖരിച്ചത്