ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൭൨


ന്നെ നിന്നുപോയി. വീണ്ടും വളരെ മനസ്താപത്തോടു കൂടി അവർ ഇങ്ങനെ തുടൎന്നു. "ൟശ്വരാ! ആ സാധുക്കൾ, ആശാനും ഭാൎഗ്ഗവിയും......... നിരപരാധികളായ അവരെ ഏതെല്ലാം വിധത്തിൽ കഷ്ടപ്പെടുത്തി. അവരെ സംശയിച്ചതും അവരുടെ മേൽ കുറ്റം ചുമത്തിയതും എത്ര അന്യായവും അക്രമവും ആയിപ്പോയി. ദൈവമേ! ആ സാധുക്കൾ ഏതു ദിക്കിലേക്ക് പോയോ? അവർ ഇന്നെടുത്തുണ്ടെന്നുള്ള അറിവു കിട്ടിയെങ്കിൽ എന്തു ചിലവായാലും വേണ്ടില്ല, അവരെ തിരിയെ വരുത്തി അവരോട് മാപ്പുചോദിക്കാമായിരുന്നു."

ഇത്രയും കഴിഞ്ഞപ്പോൾ അരികിൽ തന്നെ നിന്നിരുന്ന കുഞ്ഞിയുടെ മുഖം വിളറി. ദേഹം തളൎന്നു. കാരണമെന്താണെന്നു വായനക്കാൎക്ക് എളുപ്പത്തിൽ ഊഹിക്കാമല്ലോ.

കമല:- "അമ്മാ! എങ്ങനെയാണ് ഈ മോതിരം ചീലാന്തിയുടെ മുകളിൽ കുരുവിക്കൂട്ടിനകത്തു ചെന്നു ചേൎന്നത്." അവിടെ കൂടിയിരുന്നവരിൽ ഒരു തോട്ടക്കാരൻ ഈ ചോദ്യത്തിനുടനേ സമാധാനം പറഞ്ഞു:-

തോട്ട:- ഒന്നു തീൎച്ച തന്യോ? ആയാനോ പാൎഖവിക്കോ മോതിരത്തിനെ ചീലാന്തീരെ ഉച്ശ്രാണീക്കൊണ്ടു വപ്പാൻ ചീത്വം ഒണ്ടോ. അപ്പം കുരുവി അടിച്ചോണ്ടു പെയ്‌യതെന്നു പോത്ഥ്യം വന്നോ. മിനുങ്ങുണതെന്തരായാലും വേണ്ടൂല്ല. കുരുവീരെ കണ്ണിക്കണ്ടാ ഒടനേ റാഞ്ചൂടും. ഇനിയൊരു യുക്കിതി അങ്ങു മാളിയേന്റെ ഒയരെ കൊച്ചമ്മേരേ പെരമുറിയരെ കെഴക്കേ ശേനാലീന്നു റാഞ്ചിക്കൊണ്ടു പറന്നാ ചെന്നിരിക്കണതു ചീലാന്തീരെ ഉച്ചീല്. ഈ ഊഹ്യം ആൎക്കെങ്കിലും പെയ്‌യോ!? ആയാന്റേയും ആ കൊച്ചു പെണ്ണിന്റേയും കട്ടകാലം. എല്ലാരും കൂടെ ആ പാവങ്ങളെ തലീക്കൊണ്ടു വച്ചു. അവരിപ്പം തെണ്ടിത്തിന്ന് എവിടെപ്പെയ്യോ എന്തോ. ആ പെണ്ണിനെ കണ്ടാ എന്റെ പകവാനാണെ തങ്കമേനി പോലെയിരിയ്ക്കും. അതിനെക്കണ്ടതുപോലെതന്നെ അതിന്റെ സ്വഫാവവും."

നാരാ:- എടോ താൻ പറഞ്ഞതു വാസ്തവമാണ്. എല്ലാം ഇപ്പോഴാണു തെളിയുന്നത്. ഈ കുരുവികളെ പലപ്പോഴും എന്റെ മുറിക്കകത്തു വച്ച് ഞാൻ കണ്ടിട്ടുണ്ട്. ആളിന്റെ ശബ്ദം കേട്ടാൽ അവ പറന്നു കളയും. എനിക്കിപ്പോളാണെല്ലാം ഓൎമ്മയുണ്ടായത്. ഈ മോതിരം കിഴക്കേ ജന്നലിനു നേരേയി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dasrohith എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/80&oldid=158061" എന്ന താളിൽനിന്ന് ശേഖരിച്ചത്