ണ്ടും വിലപിച്ചുതുടങ്ങി. ഈ അവസരത്തിലാണ് കമലമ്മയും ജാനകിയും ആശാന്റെ ശവകുടീരത്തിനഭിമുഖമായി പറമ്പിന്റെ അറ്റത്ത് എത്തിയത്. വളരെ ദൂരത്തു വച്ചുതന്നെ കമലമ്മക്കു ഭാൎഗ്ഗവിയെ കണ്ട് ആൾ മനസ്സിലായി. ആ നിമിഷത്തിൽ അവൾക്ക് എത്രമാത്രം ചാരിതാൎത്ഥ്യമുണ്ടായിരുന്നിരിക്കണം! "ഭാൎഗ്ഗവീ! ഭാൎഗ്ഗവീ!" എന്നിങ്ങനെ രണ്ടുമൂന്നു വിളിച്ചു. ഉടനേ ഭാൎഗ്ഗവി തലയുയൎത്തി നോക്കി. ഒരു നോട്ടത്തിൽ ഭാൎഗ്ഗവിയ്ക്ക് അവളെ മനസ്സിലായില്ല. "ഒരുവേള ദൈവം തന്നെ മനുഷ്യ രൂപത്തിൽ എന്റെ രക്ഷയ്ക്കായിട്ടു പ്രത്യക്ഷമാകയാണോ" എന്നുകൂടി അവൾ ശങ്കിച്ചു. അല്പനേരം സൂക്ഷിച്ചിട്ട് മനസ്സിനു സ്വസ്ഥതയുണ്ടായപ്പോൾ മാത്രമേ ഭാൎഗ്ഗവിയ്ക്കു കമലമ്മയേ അറിയുവാൻ കഴിഞ്ഞൊള്ളു. അപ്പോൾ "ഈശ്വരാ! ഇതെന്തൊരാശ്ചൎയ്യം" എന്നവൾ തന്നത്താൻ പറഞ്ഞുകൊണ്ട് കുറെ നേരത്തേയ്ക്ക് എന്തു ചെയ്യണമെന്നു അറിവാൻ പാടില്ലാതെ അങ്ങനെതന്നെയിരുന്നുപോയി.
കമല:- ഒട്ടും പരിഭ്രമിക്കേണ്ടാ! ഞാൻ തന്നെ, നിന്റെ പണ്ടത്തെ സഹോദരി, കമലമ്മയെ ഇത്ര വേഗത്തിൽ മറന്നു പോയോ? ഞാൻ നിന്നെ അന്വേഷിച്ചുതന്നെ വന്നിരിക്കുകയാണ്.
ഭാൎഗ്ഗ:- അയ്യോ! എന്റെ കമലമ്മാ! നിന്നെ ഞാൻ മറക്കുമോ! ഇതെങ്ങനെ ഇവിടെ യാതൊരു സഹായവും കൂടാതെ വന്നുചേൎന്നു ഇതെന്തൊരു കഷ്ടമാണ്. ഭാഗ്യമുള്ള ആളുകൾക്കും എന്നെപ്പോലേ വല്ല ആപത്തും പിണഞ്ഞുവോ? ലോകത്തിൽ കഷ്ടതയനുഭവിക്കുവാൻ എന്നെപ്പോലെ മറ്റാരുമില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
കമലമ്മ ഭാൎഗ്ഗവിയുടെ സമീപത്തുചെന്ന് അവളുടെ അരികിൽ മൺതിട്ടമേൽ ഇരുന്നതോടുകൂടി അവളേ ഒന്ന് ആലിംഗനം ചെയ്തു. സ്നേഹപാരവശ്യം കൊണ്ടു മതിമറന്നിരിക്കുന്ന കമലമ്മ, ഭാൎഗ്ഗവിയുടെ കൈകളെ മൃദുവായി തലോടിക്കൊണ്ട്,
കമല:- ഒന്നുമില്ല ഭാൎഗ്ഗവീ! ഒരാപത്തുമില്ല. ഇനിമേൽ നമുക്ക് ലോകത്ത് യാതൊരാപത്തുമുണ്ടാവില്ല. നിന്നെ അന്വേഷിച്ചു തന്നെയാണ് ഞാൻ വന്നതെന്നു പറഞ്ഞില്ലേ. കഥയൊക്കെ പിന്നീടുപറയാം. ഇപ്പോൾ നമുക്കിവിടെനിന്നുപോകാം. അച്ഛനും അമ്മയും വന്നിട്ടുണ്ട്. അച്ഛന്റെ വക കൊട്ടാര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dasrohith എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |