ക്കരയുള്ള ബങ്കളാവിലാണ് താമസം. നമുക്കങ്ങോട്ട് പോകാം. ഞങ്ങളുടെ മോതിരം തിരിയെ കിട്ടി. അത് കാണാതെപോയതിന്റെ സംഗതികളെല്ലാം ഇപ്പോൾ തെളിവായി. അന്യായമായിട്ടാണ് അന്നു നിന്നെ സംശയിച്ചത്. ഇനി എല്ലാം നീ ക്ഷമിക്കണം. കാൎയ്യമൊക്കെ വിസ്തരിച്ചു പിന്നീടു പറയാം. ഇപ്പോൾ നമുക്ക് പോകാം.
"മോതിരം തിരിയെ കിട്ടീ" എന്നും "അന്യായമായിട്ടാണ് നിങ്ങളെ സംശയിച്ചത്" എന്നും കേട്ടപ്പോൾ ഭാൎഗ്ഗവിയ്ക്കു ജന്മസാഫല്യം വന്നു. ഇനി മരിച്ചാലും തരക്കേടില്ലെന്നു അവൾക്ക് തോന്നി. "കഷ്ടം! ൟ ശ്വരാ! ഈ വൎത്തമാനം കേൾക്കുന്നതിനു എന്റെ അച്ഛൻ ജീവിച്ചിരുന്നില്ലല്ലോ" എന്നവൾ മനസ്താപപ്പെട്ടു.
കമല:- ഞങ്ങൾ എവിടെയെല്ലാം നിങ്ങളെ അന്വേഷിച്ചു. ഏതു ദിക്കിലെക്കെല്ലാം എഴുത്തയച്ചു എവിടെയെല്ലാം ആളയച്ചു. യാതൊരുതുമ്പും ഞങ്ങൾക്കിത്രനാളും കിട്ടീല്ല. ഈശ്വരകാരുണ്യം കൊണ്ട് ഇപ്പോൾ നിന്നെക്കണ്ടുകിട്ടുവാൻ സംഗതിയായി. ആ കഥയൊക്കെ ഞാൻ വിവരിച്ചു പറയാം. ഇപ്പോൾ നമുക്ക് അമ്മയുടെ അടുക്കലേക്കു പോകാം, എഴീയ്ക്കൂ. ഞങ്ങൾ ചെയ്തുപോയ അപരാധങ്ങളെല്ലാം ക്ഷമിക്കണേ.
ഭാൎഗ്ഗവി:- എന്താണ് കമലമ്മാ ക്ഷമിക്കാനുള്ളത്? എന്റെ പേരിൽ വിശ്വസിക്കത്തക്ക സംശയമുണ്ടായിരുന്നതുകൊണ്ട് നിങ്ങൾ ചെയ്തതൊക്കെ ന്യായം തന്നെയല്ലേ? ഞാൻ കുറ്റക്കാരിയെന്നു തീരുമാനിച്ചിട്ടും ഇത്ര മാത്രമല്ലേ നിങ്ങൾ എന്നെ ശിക്ഷിച്ചുള്ളു. അതോൎക്കു മ്പോൾ നിങ്ങൾ ഞങ്ങളോട് ചെയ്തതു വലിയ ദയവാണ്. നിങ്ങളെ ഞാൻ ഒരിക്കലും തെറ്റിദ്ധരിച്ചിട്ടില്ല. നിങ്ങൾക്കു എന്നോട് എത്രമാത്രം കരുണയുണ്ടായിരുന്നുവെന്നു എനിക്കറിഞ്ഞു കൂടയോ? പക്ഷേ, എനിക്കൊരു മനസ്താപം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. നിങ്ങളുടെ വക മോതിരം മോഷ്ടിക്കുവാൻ തക്കവണ്ണം നന്ദികേടു കാണിച്ചവളെന്നു എന്നെക്കുറിച്ചു നിങ്ങൾ വിചാരിക്കുമല്ലോ എന്നുള്ള മനോവേദന, എനിക്ക് ഈ നിമിഷം വരെ ഉണ്ടായിരുന്നു "ഞാൻ ഒന്നും പിഴച്ചവളല്ലെന്നു എന്നെങ്കിലും തെളിയിയ്ക്കണേ! ഈശ്വരാ!" എന്നുതന്നെ ഞാൻ ഇത്രനാളും പ്രാൎത്ഥിച്ചുകൊണ്ടിരുന്നു. ദൈവം ഇപ്പോൾ എന്നെ അനുഗ്രഹിച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dasrohith എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |