ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാർ എന്നും പെണ്ണുങ്ങളെ നാച്ചിയാർ എന്നും വിളിക്കും. കേര ളോല്പത്തിൽ ഇവരെ പത്മനാഭസ്വാമിയുടെ അടിയാരായ ചെലമ്പാണ്ടികൾ എന്ന പറയുന്നു. ഇവൎക്ക താലികെട്ടും സംബ ന്ധവും രണ്ടും ഉണ്ട. അമ്മാമന്റെയൊ ഇളയഛന്റെയോ മക ളാണ ഒരുവന്ന ഉത്തമഭാൎ‌യ്യ. താലിക്കെട്ട 7-9-11, ഈ വയസ്സി ലാകുന്നു. കല്യാണത്തിന പെണ്ണിനെ പന്തലിലേക്കു കൊണ്ടുചെ ല്ലേണ്ടത അവളുടെ എളയമ്മയാകുന്നു. ഉപേക്ഷിക്കുക സാധാര ണയാണ. വാദ്ധ്യാരുടെ സമ്മതം മതി. മരുമക്കത്തായമാണ. നാ മകരണം, അന്നപ്രാശനം ഇതകൾക്ക മന്ത്രമില്ല. ചൌളം, ഉപ നയനം ഇതകൾ 7-12 വയസ്സുകളുടെ എടയിലാവണം. ആദ്യത്തേ ദിവസം പുരോഹിതൻ ശുദ്ധികരണംചെയ്ത പ്രതിസരംകെട്ടും. രണ്ടാംദിവസം ചൌളവും 3-ാം ദിവസം പൂണുനൂൽ ഇട്ടഗായത്രി ഉപദേശവും കഴിയും. 4 -ാം ദിവസം സമാവൎത്തംപോലെ ഒര ക്രി യയുണ്ട. അതോടുകൂടി ബ്രഹ്മചൎ‌യ്യയും അവസാനിച്ചു. ആദ്യഗർ ഭത്തിൽ പുളികുടിയുണ്ട. പുല പതിനൊന്ന.

ഗൂഡലാ.

ഗഞ്ചാം, വിശാഖപട്ടണം, ജില്ലകളിൽ കൊട്ടയും വട്ടിയും ഉണ്ടാക്കുന്ന കൂട്ടർ. അമ്മാമന്റെ മകളെ വിവാഹം ചെയ്യണം. തിരളും മുമ്പ വിവാഹം സാധാരണം. വിധവമാൎക്ക 3 പ്രാവശ്യം പുനൎവ്വിവാഹം ആവാം. വിധവാവിവാഹത്തിങ്കൽ മംഗല്യസൂ ത്രം കെട്ടുന്നച ഒരലിന്റെ സമീപത്തവെച്ചാകുന്നു. ശവം ദഹി പ്പിക്കയാണ.

ഗൊല്ലാ.

ഗോപസ്ത്രീകളിൽനിന്നുണ്ടായവരാണെന്നു പറയുന്നു. ആടി നേയും കാലിയേയും മേയ്ക്കുക, പാൽ വില്ക്കുക, ഇതാണ കുലധ ൎമ്മം. ചിലൎക്ക കൃഷിയുണ്ട ചിലർ സൎക്കാർ ഉദ്യോഗത്തിലും ഉണ്ട. ഇവൎക്ക് സ്ഥാനപ്പേർ മന്ദാടി എന്നാണ. പക്ഷെ സാധാരണമാ യി വിളിക്കാറുമില്ല. കോനാർ എന്നും വിളിക്കും. ചുരുക്കമായിട്ട പെൺകുട്ടികളെ ദേവദാസികളാക്കി ക്ഷേത്രങ്ങളിലേക്കു നീക്കും. ഗൊല്ലാ എന്നത ഗോപാലൻ ദുഷിച്ചതായിരിക്കാം. പ്രസവിച്ച




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/101&oldid=158085" എന്ന താളിൽനിന്ന് ശേഖരിച്ചത്