ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ത്രീ കാട്ടുകുറുമ്പരെപോലെ ദൂരത്ത ഒരു ചാളയിൽ 7 മുതൽ 30 വരെ ദിവസം കട്ടി മാത്രമായിട്ടു പാൎക്കണം. ചിലർ 90 ദിവസം. വിവാഹവും ഊരിന്ന പുറത്ത ഒരു പന്ദതലിൽവെച്ചാകുന്നു. 5 ദി വസത്തെ അടിയന്തരമുണ്ട. കല്യാണം തിരളുംമുമ്പ വേണമെന്നി ല്ല. ബഹുഭാൎ‌യ്യാത്വം ആവാം. മദ്യമാംസം ആവാം. വിധവാവി വാഹമില്ല. പ്രസവിച്ചവളെ ശുദ്ധമാകുംമുമ്പ ആരെങ്കിലും തൊ ട്ടാൽരണ്ടകൂട്ടൎക്കുംജാതിഭ്രഷ്ടുണ്ടമൂന്നുമാസത്തേക്ക. പ്രസവിച്ചാൽ നാലാംദിവസം ഒരുത്തി മേൽ വെള്ളംപാരും. പക്ഷെ തൊടു കയില്ല. അഞ്ചാംദിവസം ചെററ ചാളപൊളിച്ച മറെറാരേട ത്ത കെട്ടണം. ഇത പ്രസവിച്ചവൾ ഏകയായിട്ട ചെയ്യണം. 9ാംദിവസം അവിടുന്നും മാററണം. 15ാംദിവസം പിന്നെയും. 30ാംദിവസം ഒരിക്കൽകൂടി. അങ്ങിനതന്നെ 2ാംമാസത്തിൽ ഒരു പ്രാവശ്യം. 3ാംമാസത്തിലും അതപോലെതന്നെ. ഇങ്ങിനെ ക്രമേണ സാക്ഷാൽവീട്ടിനഅടുത്തടുത്തുവരും. 90ാംദിവസം ഊ രിലെ തലയാളി അവളോട പുറത്തവരാൻ പറയും. അലക്കിയ വസ്ത്രം ധരിപ്പിച്ചിട്ട അവളെ ഗ്രാമക്ഷേത്രത്തിൽ കൊണ്ടുപോ കും. അവിടെ പൂജാരി നാളികേരം എറിഞ്ഞതിന്റെശേഷം അ വളെ അവളുടെ വീട്ടിൽ കൊണ്ടുപോകണം. അവിടെ ശുദ്ധ മാവാൻ ക്രിയകളുണ്ട. ഗ്രാമദൈവം പ്രത്യേകം രക്ഷിക്കുന്നുണ്ടെ ന്ന നിശ്ചയം. തള്ളയൊ ശിശുവൊ മരിച്ച കേട്ടിട്ടില്ലത്രെ. മൈ സൂരിൽ ഒരേടത്ത ഒരു നടപ്പുണ്ട. സീമന്തപുത്രന്റെ ഭാൎ‌യ്യ മലമൂ ത്രം വിസൎജ്ജിച്ചാൽ വെള്ളംകൊണ്ട ശൌചിച്ചകൂട. ശൌചി ച്ചൽ കന്നുകാലികൾക്കു ദോഷമാണ. 100 വൎഷത്തിനമുമ്പ റാ ബൎട്ട്ബുക്കനൻ (സായ്പ) എഴുതിയതിൽ ഇവർ എത്രയും വിശ്വാ സയോഗ്യന്മാരാണെന്നും ഏല്പിച്ച മുതൽ അപഹരിച്ചാൽ വെടി വെച്ചകളയും എന്നും പറഞ്ഞിട്ടുണ്ട. ഈ കാലത്തെ ഈ ശിക്ഷ നടത്തിയാൽ നാട്ടിൽ ജനങ്ങൾ നന്നെ കുറയും. ചിലകൂട്ടർ ആ ലിന്റെയോ പേരാലിന്റെയോ എലയിൽ ഭക്ഷിക്കയില്ല. ചിലർ മഞ്ഞൾ മുതലായ്ത പുരട്ടിയ ചോർ ഉണ്ണുകയില്ല. ചിലർ കാ ഞ്ഞിരമരം ഉപയോഗിക്കയില്ല. നെല്ലൂരജില്ലയൽ മണവാളൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/102&oldid=158086" എന്ന താളിൽനിന്ന് ശേഖരിച്ചത്