ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ക്കുന്നളാണ ഭൎത്താവിന്റെ അഭിപ്രായത്തിൽ സ്ത്രീ ഗുണപരിപൂൎണ്ണാ. "അയ്യാ എന്റെ കുരങ്ങപ്പെണ്ണെ നിന്നേപോലെ ആരുണ്ട മരംകേറാൻ." എന്നാണ അവളെ സ്തോത്രംചെയ്ക. ഏത അടിയന്തരവും സദ്യയും കള്ളില്ലാഞ്ഞാൽ സാരമില്ല. ചില സ്ത്രീകൾ നെറ്റിക്കും കടക്കണ്ണിനും കയ്യിന്മേലും പച്ചകുത്തും. വിവാഹം മൂന്നമാതിരിയുണ്ട. ആണും പെണ്ണും അന്യോന്യം മനസ്സായാൽ ഒരു രാത്രി കൂടത്തിൽനിന്ന അല്ലെങ്കിൽ ഊരിൽനിന്ന പുറത്തപോയി കഴിക്കും. പിറ്റേന്ന തിരികെ വന്നാൽ ജാതിക്കാരെ ക്ഷണിച്ച വിരുന്നകഴിക്കും. ഇരുകൂട്ടരുടേയും അഛനമ്മമാർ കോടിവസ്ത്രം കൊടുക്കും. എന്നാൽ വിവാഹമായി. രണ്ടാമത്തേതിന നിലം മെഴുകി ഒരു വില്ലും അമ്പും കൂട്ടിക്കെട്ടി നാട്ടി സ്ത്രീപുരുഷന്മാർ പ്രദക്ഷിണം ചെയ്യും; കൂടിയവര അവരുടെ മേൽ അരിയിടും. എന്നാൽ കല്യാണം പൂൎത്തിയായി. മൂന്നാമത്തേതിന ബ്രാഹ്മണൻ വേണം. തേലികെട്ടണം. വില്ലിന്ന നിഴൽഇല്ലാത്ത (ഉച്ച)സമയം ശുഭം. വിധവാവിഹമാവാം. മിക്കതും മരിച്ചവന്റെ സോദരനായിരിക്കും ഭൎത്താവ. നാമകരണം 4-ാംദിവസമാണ. ചെയ്യേണ്ടത ഒരു വൃദ്ധയാകുന്നു. ശവം മറചെയ്കയാണ. തീയ്യുണ്ടാക്കുക ചക്കുമുക്കികൊണ്ടാണ. അരണിയാലും ഉണ്ടാക്കും.

ചെമ്പടവൻ(ശെമ്പടവൻ)

തമിഴരാജ്യത്ത ഏരി, കുളം, കായൽ, പുഴ, ഇതുകളിൽ മത്സ്യംപിറ്റിക്കുകയാണ പ്രവൃത്തി. കടലിൽ പോകുകയില്ല. ഇവൎക്ക പുരോഹിതനും താലികെട്ടാനും പുല 16-ാംദിവസം ശുദ്ധിയാക്കാനും പഞ്ചാംഗബ്രാഹ്മണനാണ. ഇവരിൽ വളരെ ആളുകൾ പൂജാരി എന്ന പേർ എടുക്കുകയും ശിവലിംഗ കഴുത്തിൽ കെട്ടിത്തൂക്കി പൂണുനൂൽ ധരിക്കയും ചെയ്യുന്നുണ്ട. മിക്കപേരും ശൈവരാണ. ചുരുക്കം വൈഷ്ണവരും ഉണ്ട. വൈഷ്ണവർ ശൈവസ്ത്രീയെ കട്ടും മുമ്പ സ്വൎണ്ണം ചൂടുപിടിപ്പിച്ചിട്ട നാവിന മുദ്ര വെക്കയും പുണ്യവചനം ("ഓം നാരായണായനമഃ")കൊണ്ട ശുദ്ധമാക്കുകയും ചെയ്യും. ചിദംബരത്തെ ക്ഷേത്രത്തിൽ ഒരു ദിവസം ബിംബം വീഥികളിൽകൂടി എഴുന്നള്ളിപ്പാൻ ഇവർ വേണം.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/108&oldid=158092" എന്ന താളിൽനിന്ന് ശേഖരിച്ചത്