ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--95--

അതിന്‌ ചെറിയൊരു സംഖ്യയും ഓരൊ പടച്ചോറും അവകാശമുണ്ട്. ക്ഷേത്രസംബന്ധികൾ എവൎക്ക് ഏതാനും ഉപചാരം ചെയ്യുന്നുണ്ട് നിശ്ചയം. എഴുന്നള്ളത്ത് സമയം അംബയുടെ ബിംബം ഇവരുടെ തെരുവിൽ അല്പം നിൎത്തും ഇവർ പുടവ വഴിപാട് ചെയ്കയും ചെയ്യും. പെണ്ണ്‌ തിരണ്ടാൽ മറ്റ് പലേ തമിഴജാതിക്കാരേപോലെ തന്നേയാണ്‌. മാംസം പാടില്ല, മുട്ടയാവാം. വിവാഹസമയം സ്ത്രീപുരുഷന്മാർ പല ഗൃഹസ്ഥപ്രവൃത്തികൾ കാട്ടിക്കൂട്ടുകയും കുടത്തിൽ തപ്പുക എന്ന ക്രിയ ചെയ്കയും വേണം. ഒരു കുടത്തിൽ ഏഴ് മോതിരം ഇടും അതിൽനിന്നു സ്ത്രീ മൂന്നെണ്ണം എടുത്തു എങ്കിൽ കടിഞ്ഞിൽ കുട്ടി പെണ്ണാൺ പുരുഷൻ അഞ്ചെണ്ണം എടുത്താൽ ആണായിരിയ്ക്കും. സ്ത്രീ പുരുഷന്മാർ കന്നുപൂട്ടുന്നതുമാതിരി കാട്ടണം. ചിലൎക്കു വിവാഹസമയം പൂണൂൽ ഉണ്ട്. ചിലൎക്ക് ഗൎഭം ഏഴാം മാസത്തിൽ മുതുകിന്‌ വെള്ളം പാരുക എന്നൊരു ക്രിയയുണ്ട്.
വൈഷ്ണവർ ശവം ദഹിപ്പിക്കും. ശൈവർ ഇരുത്തി സ്ഥാപിക്കും. ശ്മശാനത്തിലേക്ക് അഗ്നി കൊണ്ടുപോകേണ്ടത് ക്ഷുരകനാണ്‌. തെക്കെ ആൎക്കാടജില്ലയിൽ മലയന്നൂർ എന്ന ഊരിൽ അമ്മങ്കാളക്ഷേത്രം എന്ന ഒരു മുഖ്യ ക്ഷേത്രവും അവിടെ ശ്മശാനകൊള്ള എന്നൊരു അടിയന്തിരവും നടപ്പുണ്ട്. ശിവരാത്രി കഴിഞ്ഞ ഉടനെയാണ്‌ ഉൽസവം. അതിന്ന് അനേകായിരം ജനം കൂടും. ക്ഷേത്രം ഒരു ശ്മശാനത്തിന്ന് സമീപമാകുന്നു. ശിലാബിംബത്തിന്റെ മുമ്പിലായിട്ട് ഒരു വലിയ പുറ്റുണ്ട്. അതിന്റെ മേൽ രണ്ടു ചെമ്പുവിഗ്രഹങ്ങളും ഉരട്ട ഒരു ഭണ്ഡാരപാത്രവും വെക്കും. രാവിലെ നേരത്തെ പൂജാരി കുളത്തിൽ നിന്ന് ഒരു അണിഞ്ഞ കുടം ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. അതിനെ പൂജിച്ച ഒരു ആട്ടിനേയും അറുത്ത് കുടത്തിൽ വെള്ളം നിറച്ച് പൂജാരി തലയിൽ എടുത്ത് ഉറച്ചിലോടുകൂടി നൃത്തം വെച്ചും കൊണ്ട് വീഥികളിൽ കൂടി ക്ഷേത്രത്തിൽ തന്നെ വരും. ഈ സമയമൊന്നും കുടം കൈകൊണ്ടു തൊടുകയില്ല. ക്ഷേത്രത്തിൽ എത്തിയാൽ മറ്റൊരു പൂജാരി ഒരു തട്ടിൽ അരിമാവ് കൊണ്ട് മൂന്നു മുഖമുള്ള





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/109&oldid=158093" എന്ന താളിൽനിന്ന് ശേഖരിച്ചത്