ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു- 101 -

നാണ. വഴിയെ മത്സ്യം ധാരാളമായി തിന്നാം. ശ്മശാനത്തിൽ ബലിയും മറ്റും ഉണ്ട്. വഴിയെ ശവത്തിൻറെ നെഞ്ഞ് തട്ടുന്നവരെ ഒരുകോൽ കീൾപ്പോട്ട് താത്തണം. കള്ളാടി പാടണം. സൃഷ്ടിക്കുമുമ്പ് എല്ലാം ഇരുട്ടായിരുന്നു യാതൊന്നും ഉണ്ടായിരുന്നില്ല. എന്നും മറ്റുമാണ് പാട്ടിൻറെ താൽപൎ‌യ്യം. പോരുമ്പോൾ മുൻ പറഞ്ഞ കോൽകള്ളാടി എടുത്ത്കൊണ്ട് പോരും. മടങ്ങി വന്നാൽ കള്ളാടിക്ക് ഒറച്ചിൽ ഉണ്ടാകും. പ്രേതം അവൻറെ ശരീരത്തിൽ കടന്നുകൂടി എല്ലാം സന്തോഷമായി എന്നും വ്യസനിച്ചത് മതി എന്നും ചിലപ്പോൾതന്നെ സ്മരിക്കയും തന്നെ പൂജിക്കയും വേണമെന്നും കൽപിക്കും. ചെറുമക്കൾക്കും പുലയുണ്ടെന്ന് പറഞ്ഞുവല്ലൊ. എന്നാൽ ചിലകാലം 13,14 ദിവസം ഒന്നായി പ്രവൃത്തി നിൎത്താൻ കഴിവുണ്ടാകയില്ല അപ്പോൾ നെല്ലും ചാണകവും കൂടികലൎന്ന ഒരു ഉണ്ടയാക്കി ഒരുപാനിയിൽ ഇട്ട് വായ കെട്ടി ഒരേടത്ത് സൂക്ഷിക്കും. എന്നാൽ പുലയില്ല. വഴിയെ സാവകാശമുള്ളപ്പോൾ പാനി തുറന്നാൽ തൽക്ഷണം പുലബാധിക്കും. നാൽപത് ദിവസം നിൽക്കുകയും ചെയ്യും. തിരുവാങ്കൂറിൽ ഒരു കൊല്ലം തല നീട്ടി ദീക്ഷിക്കും. അവിടെ വ്യഭിചാരം പണ്ട് കഠിന കുറ്റമായിരുന്നു. പെണ്ണ് എണ്ണയിൽ കൈ മുക്കണം ആണിന് പിഴയായിരുന്നു ശിക്ഷ, ഭൎത്താവുള്ള സ്ത്രീയോടാണ് വ്യഭിചാരമെങ്കിൽ 336 ചക്രം അല്ലാഞ്ഞാൽ 64 ചക്രം അതിന്ന് പുറമെ ജാതിയിൽനിന്ന് നീക്കലും.ജഗ്ഗാളി


ഗഞ്ചാംജില്ലയിൽ തോൽകൊല്ലന്മാരാണ് ജാത്യാ. പക്ഷെ ഇപ്പോൾ കൃഷിയും കൂലിപ്പണിയും ഉണ്ട്. വിവാഹം തിരണ്ടിട്ടും ആവാം. പുരോഹിതൻ സാത്താനിയാണ്. ഗോമാംസം ഭക്ഷിക്കും. മദ്യം സേവിക്കും. മരിച്ചാൽ കുഴിച്ചിടലാണ്.

ജാതവു.


മലകളിൽ വസിക്കുന്നവരുടെ ഭാഷഖൊണ്ട്. നാട്ടിൽ പാൎക്കുന്നവരുടേത് തെലുങ്ക്. വിവാഹം എപ്പോഴെങ്കിലും ആവാം. അഛൻറെ മരുമകളുടെ മേൽ അവകാശം ഉണ്ട്. വിധവകൾ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shabeer4556 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/115&oldid=158100" എന്ന താളിൽനിന്ന് ശേഖരിച്ചത്